പൊതുനിരത്തുകളില്‍ നോണ്‍വെജ് ഭക്ഷണം പരസ്യമായി പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള വില്‍പനയ്ക്ക് വിലക്ക്
വഡോദര: (www.kvartha.com 13.11.2021) പൊതുനിരത്തുകളില്‍ നോണ്‍വെജ് ഭക്ഷണം പരസ്യമായി പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള വില്‍പനയ്ക്ക് നിരോധനമേര്‍പെടുത്തി. വഡോദര മുനിസിപല്‍ കോര്‍പറേഷനാണ് വിവാദ ഉത്തരവിറക്കിയത്. പരസ്യമായി പ്രദര്‍ശിപ്പിച്ചു കൊണ്ട് വില്‍പന നടത്തുന്ന തെരുവു കടകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും സമീപത്തുകൂടി നടന്നുപോവുന്നവരില്‍ നിന്ന് നിരന്തരം ലഭിച്ചു കൊണ്ടിരിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.
ഇങ്ങനെ പരസ്യമായി പ്രദര്‍ശിപ്പിച്ച് വില്‍ക്കുന്ന മാംസാഹാരം വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആണ് സൂക്ഷിക്കുന്നതെന്നും ഈ സ്റ്റാളുകള്‍ക്ക് സമീപത്തുകൂടി കടന്നുപോവുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കണ്ണില്‍ നീറ്റല്‍ അനുഭവപ്പെടുന്നു എന്നുമുള്ള പരാതികള്‍ ലഭിച്ചതോടെയാണ് ഇത്തരം ഒരു നടപടി കോര്‍പറേഷന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും ഡെപ്യൂടി മേയര്‍ നന്ദ ജോഷി വ്യക്തമാക്കി.
ഇപ്പോള്‍ പുറപ്പെടുവിച്ചിട്ടുള്ളത് നോടിഫിക്കേഷന്‍ മാത്രമാണ്. നിരോധനം നടപ്പില്‍ വരുമ്പോള്‍ അത് ലംഘിക്കുന്നവര്‍ക്ക് നേരെ എന്ത് നടപടി സ്വീകരിക്കണം എന്നത് വിഷയവുമായി ബന്ധപ്പെട്ട എല്ലാവരുമായി ചര്‍ച ചെയ്ത ശേഷം മാത്രമേ തീരുമാനിക്കൂ എന്നും അധികാരികള്‍ പറഞ്ഞു.
Keywords: News, National, Ban, Food, Health, Municipal Corporation, Complaint, Vadodara: Municipal Corporation issues notification to restrict display of non-veg food in street stalls, restaurants
Powered by Info News For You

Comments
Post a Comment