കുവൈതില്‍ പ്രവാസി വനിതയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

കുവൈത് സിറ്റി: (www.kasargodvartha.com 26.11.2021) കുവൈതില്‍ പ്രവാസി വനിതയെ മരിച്ച നിലയില്‍ കണ്ടെത്തി. ഫര്‍വാനിയയിലെ അപാര്‍ട്‌മെന്റ് കെട്ടിടത്തിലാണ് ഈജിപ്തന്‍ വനിതയുടെ മൃതദേഹം കണ്ടെത്തിയത്. അപാര്‍ട്‌മെന്റ് കെട്ടിടത്തിലെ സുരക്ഷാ ഉദ്യോഗസ്ഥനാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഓപെറേഷന്‍സ് റൂമില്‍ വിവരമറിയിച്ചത്. വീട്ടുടമസ്ഥന്‍ യുവതിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. 

സെക്യൂരിറ്റി ജീവനക്കാരന്‍ പലതവണ വാതിലില്‍ മുട്ടിയിട്ടും തുറക്കാതെ വന്നതോടെ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. സുരക്ഷാ അധികൃതര്‍ സ്ഥലത്തെത്തി വാതില്‍ തുറന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മരണ കാരണം കണ്ടെത്തുന്നതിനായി മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Kuwait City, Kuwait, News, Gulf, World, Top-Headlines, Death, Woman, Police, Expatriate woman found dead inside an apartment in Kuwait

Keywords: Kuwait City, Kuwait, News, Gulf, World, Top-Headlines, Death, Woman, Police, Expatriate woman found dead inside an apartment in Kuwait



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?