'പോകാന്‍ സമയമായി'; അറം പറ്റിയത് പോലെ അവസാന ഇന്‍സ്റ്റഗ്രാം പോസ്റ്റ്; വേദനയായി മുന്‍ മിസ് കേരള അന്‍സി കബീര്‍


കൊച്ചി: (www.kvartha.com 01.11.2021) തിങ്കളാഴ്ച പുലര്‍ച്ചെ വാഹനാപകടത്തില്‍ മരിച്ച മിസ് കേരള 2019 അന്‍സി കബീറി(25)ന്റെ അവസാന ഇന്‍സ്റ്റഗ്രാം പോസ്റ്റ് സുഹൃത്തുക്കളെയും ആരാധകരെയും കൂടുതല്‍ ദു:ഖത്തിലാഴ്ത്തുന്നു. ഒരു ദിവസം മുമ്പാണ് 'ഇറ്റ്‌സ് ടൈം ടു ഗോ'( പോകാന്‍ സമയമായി) എന്ന അടിക്കുറിപ്പില്‍ ദൂരേക്ക് നടന്നുനീങ്ങുന്ന വീഡിയോയാണ് അന്‍സി ഇന്‍സ്റ്റയില്‍ പങ്കുവെച്ചത്. നിരവധിപേര്‍ അന്‍സിയുടെ പോസ്റ്റിന് കീഴില്‍ ദുഃഖം രേഖപ്പെടുത്തി.

News, Kerala, State, Death, Accident, Accidental Death, Instagram, Social Media, Last Instagram post of Ansi Kabeer gone viral


മുന്‍ മിസ് കേരളയായ അന്‍സി കബീറും റണറപായ ഡോ. അഞ്ജന ഷാജനും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എറണാകുളം ബൈപാസ് റോഡില്‍ ഹോളിഡേ ഇന്‍ ഹോടെലിന് മുമ്പില്‍വച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. ബൈകുമായി കൂട്ടിയിടിക്കാതിരിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ഇരുവരും സംഭവസ്ഥവത്ത് വച്ച് തന്നെ മരിച്ചു. കൂടുണ്ടായിരുന്ന രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു. തിരുവനന്തപുരം ആറ്റിങ്ങല്‍ ആലങ്കോട് സ്വദേശിനിയാണ് അന്‍സി. തൃശൂര്‍ സ്വദേശിനിയാണ് അഞ്ജന ഷാജന്‍. 


Keywords: News, Kerala, State, Death, Accident, Accidental Death, Instagram, Social Media, Last Instagram post of Ansi Kabeer gone viral

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?