കാലാവധി കഴിഞ്ഞ് രണ്ട് മാസം പിന്നിട്ട റീഎൻട്രി വിസകൾ പുതുക്കാനാകില്ലെന്ന് സഊദി അബ്ഷിർ പ്ലാറ്റ്ഫോം
റിയാദ്: (www.kvartha.com 26.11.2021) സഊദി അറേബ്യയില്‍ നിന്ന് അവധിക്ക് പുറത്തുപോയവരുടെ റീഎൻട്രി വിസകളുടെ കാലാവധി കഴിഞ്ഞ് രണ്ട് മാസം പിന്നിട്ടാല്‍ പിന്നീട് അവ പുതുക്കാനാകില്ലെന്ന് അബ്ഷിർ പ്ലാറ്റ്ഫോം അറിയിച്ചു. കാലാവധി അവസാനിച്ചാല്‍ 60 ദിവസത്തിനു മുമ്പ്തന്നെ ഫീസ് അടച്ച് റീഎന്‍ട്രി പുതുക്കണം. ഇഖാമയില്‍ ആവശ്യമായ കാലാവധിയും ഉണ്ടായിരിക്കണം. സഊദി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള അബ്ഷിർ പ്ലാറ്റ്ഫോം ട്വിറ്റർ വഴിയാണ് ഇക്കാര്യം അറിയിച്ചത്.
സഊദിയിൽ തൊഴിൽ വിസയിലോ ആശ്രിത വിസയിലോ താമസിക്കുന്നവര്‍ക്ക് രാജ്യത്തിന് പുറത്തുപോകാൻ അനുവദിക്കുന്നതാണ് റീഎൻട്രി വിസ. സാധാരണ സഊദിയിലെ പ്രവാസികള്‍ നാട്ടിലേക്ക് പോകുന്നതിനായി നിശ്ചിത കാലയളവിലേക്കുള്ള റീ എന്‍ട്രി വിസ കരസ്ഥമാക്കേണ്ടതുണ്ട്. റീഎന്‍ട്രി കാലാവധി കഴിയുന്നതിന് മുമ്പ് പ്രവാസികള്‍ സഊദിയിലേക്ക് തിരിച്ചെത്തണം. താമസ രേഖക്ക് കാലാവധി ബാക്കി ഉണ്ടായിരിക്കുകയും റീഎൻട്രി വിസയുടെ കാലാവധി രണ്ട് മാസത്തിൽ കൂടാതിരിക്കുകയും ചെയ്‍താൽ അത്തരം വിസകളുടെ കാലാവധി സ്‍പോൺസർമാർക്ക് പുതുക്കാനാവും.
റീഎന്‍ട്രി വിസാ കാലാവധിക്കുള്ളില്‍ തിരികെ എത്താത്തവരുടെ സ്പോണ്‍സര്‍മാര്‍ നല്‍കുന്ന കത്തുമായി അതാതു രാജ്യത്തുള്ള സഊദി കോണ്‍സുലേറ്റിനേയൊ എംബസിയേയോ സമീപിച്ചാല്‍ ഒരു മാസത്തേക്കു റീഎൻട്രി വിസ ദിര്‍ഘിപ്പിച്ചു നല്‍കാറുണ്ട്. എന്നാല്‍ കാലാവധി അവസാനിച്ച് 60 ദിവസം പിന്നിട്ട റീഎന്‍ട്രി വിസകള്‍ ഓണ്‍ലൈന്‍ വഴി ദീര്‍ഘിപ്പിക്കാന്‍ കഴിയില്ലെന്നാണ് ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള അബ്ശിര്‍ പ്ളാറ്റ്ഫോം വെളിപ്പെടുത്തിയിരിക്കുന്നത്.
തൊഴിലാളി വിദേശത്തായിരിക്കുമ്പോൾ തന്നെ സഊദിയിൽ നിന്നും സ്‍പോൺസർക്ക് ഇലക്‌ട്രോണിക് സംവിധാനം മുഖേനയാണ് പുതുക്കാൻ സാധിക്കുന്നത്. തൊഴിലാളി രാജ്യത്തിന് പുറത്താണെങ്കിൽ മാത്രമേ ഇത്തരത്തിൽ ഇലക്‌ട്രോണിക് രീതിയിൽ റീഎൻട്രി കാലാവധി നീട്ടാൻ സാധിക്കുകയുള്ളൂവെന്നും അധികൃതർ അറിയിച്ചു. റീഎന്‍ട്രി ദീര്‍ഘിപ്പിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ ആദ്യം ഫീസ് അടക്കണം. ഫീസ് അടച്ച ശേഷം അബ്ശിര്‍ പ്ളാറ്റ്ഫോം വഴി റീഎന്‍ട്രി ദീര്‍ഘിപ്പിക്കണം. ഇഖാമയുടെ ഉടമ വിദേശത്തായിരിക്കണം. ഇഖാമ കാലാവധി ഉണ്ടായിരിക്കുകയും റീഎൻട്രി കാലാവധി രണ്ട് മാസത്തിൽ കൂടാതിരിക്കുകയും വേണം.
Powered by Info News For You

Keywords: News, World, International, Gulf, Saudi Arabia, Riyadh, Visa, Renewal, Ministry, Embassy, Foreigners, Saudi Absher platform says re-entry visas cannot be renewed after two months of expiry date.
Powered by Info News For You

Comments
Post a Comment