'വരൻ കട്ട പരിഷ്കാരി; വിവാഹ മണ്ഡപത്തിൽ ഷൂ മാറ്റാൻ തയ്യാറായില്ല; നിലവിളക്ക് കൊളുത്താനും പാടില്ല', എല്ലാം സഹിച്ച് താലികെട്ടിയെങ്കിലും, തർക്കം തുടർന്നതോടെ കെട്ടിയ താലി ഊരി നൽകി പെൺകുട്ടി; പകരം വീട്ടിയത് മണിക്കൂറുകൾക്കകം അതേ മണ്ഡപത്തിൽ ബന്ധത്തിൽ പെട്ട യുവാവിനെ കെട്ടി
കൊല്ലം: (www.kvartha.com 13.11.2021) വിവാഹവേദിയിലുണ്ടായ തർക്കത്തെ തുടർന്ന് കെട്ടിയ താലി വരന് തന്നെ ഊരി നൽകി വധു. പെൺകുട്ടിയെ അതേ മണ്ഡപത്തിൽ വെച്ച് തന്നെ ബന്ധത്തിൽപ്പെട്ട മറ്റൊരു യുവാവ് താലി ചാർത്തി. കൊല്ലം കടയ്‌ക്കലിലെ ഓഡിറ്റോറിയത്തിൽ കഴിഞ്ഞ ദിവസമായിരുന്നു നാടകീയ സംഭവം അരങ്ങേറിയത്.
ആൽത്തറമൂടിനടുത്ത പെൺകുട്ടിയും കിളിമാനൂരിനടുത്ത യുവാവും തമ്മിലുള്ള വിവാഹമാണ് നടന്നത്. വിവാഹ സമയത്ത് വേദിയിലെത്തിയ വരൻ, ധരിച്ചിരുന്ന ഷൂസ് മാറ്റാൻ കഴിയില്ലെന്ന് വാശി പിടിച്ചു. വിവാഹ വേദിയിൽ നിലവിളക്ക് കൊളുത്തരുതെന്നും യുവാവ് കട്ടായം പറഞ്ഞതോടെ തർക്കമായി.
ഒടുവിൽ വരന്റെ നിർബന്ധത്തിന് വഴങ്ങി യുവതിയുടെ വീട്ടുകാർ വേദിക്ക് പുറത്ത് വെച്ച് വിവാഹ ചടങ്ങു നടത്താൻ തയ്യാറായി. താലി കെട്ടിയ ശേഷം മടങ്ങുമ്പോൾ പെൺകുട്ടിയുടെ ബന്ധുക്കളും വരനുമായി വീണ്ടും തർക്കമുണ്ടായതോടെയാണ് കാര്യങ്ങൾ കൈവിടുന്ന അവസ്ഥയിലേക്ക് എത്തിയത്.
തർക്കം ഇരുവീട്ടുകാരും തമ്മിലായതോടെ സഹിക്കാൻ കഴിയാതെ വധു കെട്ടിയ താലി വരന് ഊരി നൽകി മടങ്ങി. പെൺകുട്ടിയുടെ ബന്ധുക്കൾ പൊലീസിൽ പരാതിയും നൽകി. ഇതിന് ശേഷം മണിക്കൂറുകൾക്കകം ബന്ധുവായ യുവാവ് അതേവേദിയിൽ വെച്ച് തന്നെ പെൺകുട്ടിയെ വിവാഹം ചെയ്തതോടെയാണ് സംഭവത്തിന് ശുഭ പര്യവസാനമായത്.
Keywords: Kollam, Kerala, News, Top-Headlines, Marriage, Bride, Grooms, Dress, Shoe, Youth, Bride gave chain return to groom.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment