സിക് മത വിശ്വാസിയെപ്പോലെ ദസ്തര്‍ ധരിച്ച് കയ്യില്‍ തോക്കുമായി ഇരിക്കുന്ന മോഹന്‍ലാല്‍; 'മോണ്‍സ്റ്റര്‍' ഫസ്റ്റ്‌ലുക് പോസ്റ്റെര്‍ പുറത്തിറങ്ങി


കൊച്ചി: (www.kvartha.com 10.11.2021) മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക് പോസ്റ്റെര്‍ പുറത്തിറങ്ങി. മോണ്‍സ്റ്റര്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം നിര്‍മിക്കുന്നത് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്.

News, Kerala, State, Kochi, Entertainment, Cinema, Mohanlal, Facebook, Facebook Post, Social Media, Finance, Technology, Business, 'Monster' first look poster released




പോസ്റ്റെറില്‍ സിക് മത വിശ്വാസിയെപ്പോലെ ദസ്തര്‍ ധരിച്ചാണ് മോഹന്‍ലാല്‍ എത്തുന്നത്. കയ്യില്‍ ഒരു തോക്കും കാണാം. ലകി സിംഗ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണം ബുധനാഴ്ച തന്നെ ആരംഭിക്കുമെന്ന് മോഹന്‍ലാല്‍ ഫേസ് ബുകിലൂടെ വ്യക്തമാക്കി.

മോഹന്‍ലാലിന്റെ ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന അഞ്ച് ചിത്രങ്ങളാണ് ഒ ടി ടി റിലീസായി എത്തുന്നത്. മരക്കാര്‍, 12ത് മാന്‍, എലോണ്‍, ബ്രോ ഡാഡി, വൈശാഖ് ചിത്രം എന്നിവയാണ് നേരിട്ട് ഒ ടി ടി റിലീസാവുന്നത്.

 

Keywords: News, Kerala, State, Kochi, Entertainment, Cinema, Mohanlal, Facebook, Facebook Post, Social Media, Finance, Technology, Business, 'Monster' first look poster released


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?