തൊഴിലാളിയെ കസേരയിൽ മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: (www.kasargodvartha.com 05.11.2021) തൊഴിലാളിയെ കസേരയിൽ മരിച്ച നിലയിൽ കണ്ടെത്തി. മുന്നാട് പാറക്കടവിലെ വേണുഗോപാലൻ (56) ആണ് മരിച്ചത്. തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു.

ഭാര്യ ആവശ്യത്തിനായി വീട്ടിൽ നിന്നിറങ്ങുമ്പോൾ വേണുഗോപാലൻ വീടിന്റെ വരാന്തയിൽ കസേരയിൽ ഇരുന്നിട്ടുണ്ടായിരുന്നു. എന്നാൽ അവർ വീട്ടിലേക്ക് തിരിച്ചുവന്നപ്പോൾ വേണുഗോപാലനെ കസേരയിൽ ചലനമറ്റ നിലയിൽ കാണുകയായിരുന്നുവെന്നാണ് വിവരം.
           
News, Kerala, Kasaragod, Dead, Dead body, Worker, Wife, Postmortem, Hospital, Govt. Hospitals, General-hospital, Man found dead in chair.

പോസ്റ്റ് മോർടെത്തിനായി മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

പൊക്കൻ - ചോയിച്ചി ദമ്പതികളുടെ മകനാണ്.

ഭാര്യ: ശോഭ. മക്കൾ: അപർണ, അക്ഷയ, അനില.

സഹോദരങ്ങൾ: കൃഷ്ണൻ, മുരളി, രാജൻ, ശോഭ.


Keywords: News, Kerala, Kasaragod, Dead, Dead body, Worker, Wife, Postmortem, Hospital, Govt. Hospitals, General-hospital, Man found dead in chair.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?