പ്രവാസികള്‍ക്ക് ആശ്വാസം; ഇന്‍ഡ്യയില്‍ നിന്ന് സഊദി അറേബ്യയിലേക്ക് നേരിട്ട് വിമാന സെര്‍വീസ് ആരംഭിക്കുന്നു
റിയാദ്: (www.kvartha.com 26.11.2021) പ്രവാസികള്‍ക്ക് ആശ്വസിക്കാവുന്ന സന്തോഷവാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഡിസംബര്‍ ഒന്നു മുതല്‍ ഇന്‍ഡ്യയില്‍ നിന്ന് സഊദിയിലേക്ക് നേരിട്ടുള്ള വിമാന സെര്‍വീസുകള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഇന്‍ഡ്യയെ കൂടാതെ വേറെ അഞ്ച് രാജ്യങ്ങളില്‍ നിന്ന് നേരിട്ട് പ്രവേശിക്കാന്‍ സഊദി അറേബ്യ അനുവദിച്ചിട്ടുണ്ട്. മറ്റു രാജ്യങ്ങള്‍ ഇന്‍ഡോനേഷ്യ, പാകിസ്താന്‍, ബ്രസീല്‍, വിയറ്റ്നാം, ഈജിപ്ത് എന്നിവയാണ്. ഈ ആറ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇനി മുതല്‍ മറ്റ് രാജ്യങ്ങളില്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയേണ്ടതില്ല. ഇവര്‍ സഊദിയിലെത്തിയ ശേഷം അഞ്ചു ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയാല്‍ മതിയാകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അതേസമയം, സഊദി അറേബ്യയില്‍ ഡെലിവറി ജീവനക്കാര്‍ക്ക് ഹെല്‍ത് സെര്‍ടിഫികറ്റുകള്‍ നിര്‍ബന്ധമാക്കുന്നു. കമ്യൂണികേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമീഷനില്‍ രെജിസ്റ്റര്‍ ചെയ്തിട്ടുള്ള ഡെലിവറി ആപുകളുടെ ജീവനക്കാര്‍ ആരോഗ്യ പരിശോധനയ്ക്ക് വിധേയരായി സെര്‍ടിഫികറ്റ് കരസ്ഥമാക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. നവംബര്‍ 30 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.
അനുവദിച്ചിരിക്കുന്ന സമയ പരിധിക്ക് ശേഷം മെഡികല്‍ സെര്‍ടിഫികറ്റ് ഇല്ലാത്തവരെയും ആരോഗ്യ പരിശോധനയില്‍ വിജയിക്കാത്തവരെയും രാജ്യത്ത് ഡെലിവറി ജീവനക്കാരായി ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്നാണ് അറിയിപ്പ്.
ആരോഗ്യ മന്ത്രാലയം അംഗീകരിച്ചിട്ടുള്ള മെഡികല്‍ സെന്ററുകളില്‍ നിന്നാണ് പരിശോധന നടത്തേണ്ടത്. പരിശോധന പാസാവുന്നവര്‍ക്ക് പെര്‍മിറ്റ് നല്‍കണം. ഇതില്‍ വീഴ്ച വരുത്തിയാല്‍ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കും. വിവിധ രോഗാവസ്ഥകള്‍ നിര്‍ണയിക്കാനുള്ള പരിശോധനകളാണ് നടത്തുന്നത്. ഒപ്പം കാഴ്ചയും കേള്‍വിയും പരിശോധിക്കുകയും എക്‌സറേ, രക്ത പരിശോധന നടത്തുകയും ചെയ്യും.
Keywords: News, World, International, Gulf, India, Pakistan, Travel, Flight, Saudi Arabia allows direct entry from six countries, including India and Pakistanاعتباراً من الساعة الواحدة من صباح يوم الأربعاء الموافق 01 / 12 / 2021م ، السماح بالقدوم المباشر إلى المملكة من (6) دول دون الحاجة إلى قضاء (14) يومًا خارجها مع تطبيق الحجر الصحي المؤسسي لمدة (5) أيام. pic.twitter.com/NWaZojzP5n
— وزارة الداخلية (@MOISaudiArabia) November 25, 2021
Powered by Info News For You

Comments
Post a Comment