റോഡ് മുറിച്ച് കടക്കവെ ഓടോറിക്ഷയിടിച്ച് അപകടം; കാല്‍നട യാത്രകാരന് ദാരുണാന്ത്യം
മലപ്പുറം: (www.kvartha.com 25.11.2021) റോഡ് മുറിച്ചു കടക്കവെ ഓടോറിക്ഷ ഇടിച്ചുണ്ടായ അപകടത്തില്‍ കാല്‍നട യാത്രകാരന് ദാരുണാന്ത്യം. മൈലപ്പുറം സ്വദേശിയും കോട്ടപ്പടി സികെബി ഫ്രൂട്‌സ് ഉടമയുമായ ചെറുതൊടി കുഞ്ഞി മുഹമ്മദ് (കുഞ്ഞുട്ടി-74) ആണ് മരിച്ചത്. മൈലപ്പുറത്ത് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെയായിരുന്നു അപകടം.
ആദ്യം മലപ്പുറത്തെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡികല്‍ കോളജിലും പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെയാണ് മരിച്ചത്. മക്കള്‍: ശമിം അലി (ദുബൈ), അബ്ദുര്‍ റസാഖ് മെഹബൂബ് (സബ് എഡിറ്റര്‍, സിറാജ്), ശമീന, മുഹ്സിന, ശംന. മരുമക്കള്‍: അബ്ദുര്‍ സലാം, അബ്ദുര്‍ വഹാബ്, ശാനവാസ്, ജംശീദ്, ഫൗനിയ, ശഫീഫ യൂസുഫ്.
Keywords: Malappuram, News, Kerala, Accident, Death, Hospital, Medical College, Elderly man died in road accident in Malappuram
Powered by Info News For You
Comments
Post a Comment