നടനെ ചവിട്ടിയാല്‍ പാരിതോഷികം; പ്രഖ്യാപനവുമായി ഹിന്ദു മക്കള്‍ കച്ചി

ചെന്നൈ: (www.kasargodvartha.com 08.11.2021) നടൻ വിജയ് സേതുപതിയെ ചവിട്ടുന്നവർക്ക് 1,001 രൂപ പാരിതോഷികം പ്രഖ്യാപിച്ച് 'ഹിന്ദു മക്കൾ കച്ചി' സംഘടന രംഗത്ത്. ഈ ആഴ്ച വിജയ് സേതുപതിയെയും സംഘത്തെയും ബെംഗ്ളുറു വിമാനത്താവളത്തിൽ ഒരാൾ ചവിട്ടാൻ ശ്രമിക്കുന്നതിന്റെ വീഡിയോ വൈറലായിരുന്നു.

  
Chennai, Tamilnadu, News, Cine Actor, Politics, Political Party, Attack, Cash, Laptop, Hindu Makkal Katchi announced reward to whoever kicks Vijay Sethupathi.


സ്വാതന്ത്ര്യ സമര സേനാനി പശുമ്പൊൻ മുത്തുരാമലിംഗം തേവരെയും രാജ്യത്തെയും വിജയ് സേതുപതി അപമാനിച്ചുവെന്ന് ഔദ്യോഗിക ട്വിറ്റർ പേജിലൂടെ സംഘടന ആരോപിച്ചു. 'വിജയ് സേതുപതിയെ ചവിട്ടുന്നവർക്ക് അർജുൻ സമ്പത്ത് പണം പാരിതോഷികമായി നൽകുമെന്ന് പ്രഖ്യാപിക്കുന്നു. തേവർ അയ്യയെ അപമാനിച്ചതിനാണിത്. 1 കിക് = 1001 രൂപ. ആർക്കും നൽകും. മാപ്പ് പറയും വരെ തല്ലണം' - എന്നാണ് ഹിന്ദു മക്കൾ കച്ചിയുടെ ട്വിറ്റർ പോസ്റ്റ്. സംഘടനയുടെ നേതാവാണ് അർജുൻ സമ്പത്ത്.

തമിഴ്നാടിലെ ശിവഗംഗ ജില്ലയിൽ നടന്ന തേവർ അയ്യ അനുസ്മരണ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നെന്നും എന്നാൽ പങ്കെടുക്കാനാകില്ല എന്ന് വിജയ് സേതുപതി പറഞ്ഞെന്നുമാണ് ആരോപണം. തേവർ അയ്യ എന്നാൽ കാൾ മാർക്സോ ലെനിനോ ഒന്നും അല്ലല്ലോ എന്നാണ് ഇതേക്കുറിച്ച് വിജയ് സേതുപതി പ്രതികരിച്ചതെന്നും ഹിന്ദു മക്കൾ കക്ഷി പറയുന്നു.


Keywords: Chennai, Tamilnadu, News, Cine Actor, Politics, Political  Party, Attack, Cash, Laptop, Hindu Makkal Katchi announced reward to whoever kicks Vijay Sethupathi.


< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?