കോഴിക്കോട് വിമാനത്തവാളത്തിൽ സ്വർണവേട്ട; മുടികെട്ടില്‍ ഒളിപ്പിച്ച സ്വർണവുമായി കാസർകോട് സ്വദേശിനി പിടിയിൽ
കോഴിക്കോട്: (www.kasargodvartha.com 03.11.2021) സ്വർണം കടത്താനുള്ള ശ്രമത്തിനിടെ രണ്ടുപേർ കോഴിക്കോട് വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസിന്റെ പിടിയിലായി. കാസർകോട് സ്വദേശിനി ജമീല, കോഴിക്കോട്ടെ ഫൈസൽ എന്നിവരാണ് പിടിയിലായത്. രണ്ടുപേരിൽ നിന്നായി 1.329 കിലോ സ്വർണമാണ് കണ്ടെത്തിയത്.
ജമീലയുടെ തലമുടിയിൽ വച്ചിരുന്ന ‘ഹെയർ ബൺ’ പുറത്തെടുത്തു പരിശോധിച്ചപ്പോഴാണ് 24 കാരറ്റിന്റെ 565 ഗ്രാം സ്വർണവും 22 കാരറ്റിന്റെ 105 ഗ്രാം സ്വർണവും കണ്ടെടുത്തത്. ദുബൈയിൽ നിന്നെത്തിയ വിമാനത്തിലെ യാത്രക്കാരിയായിരുന്നു അവർ.
ദോഹയിൽ നിന്നെത്തിയ ഫൈസലിൽ നിന്ന് സോക്സിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെടുത്തത്. ഇയാളിൽ നിന്ന് 559 ഗ്രാം സ്വർണം പിടിച്ചെടുത്തു. ഡപ്യൂടി കമീഷണർ ടി എ കിരൺ, അസി. കമീഷണർ ജെ ആനന്ദ്കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വർണവേട്ട.
Keywords: Kozhikode, Kerala, News, Hair Bun, Top-Headlines, Kasaragod, Women, Arrest, Police, Gold, Seized, Dubai, Airport, Gold seized at Calicut airport.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment