ആലുവ മാര്‍താണ്ഡ വര്‍മ പാലത്തില്‍ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്; ദൃശ്യങ്ങള്‍ അപ്പോള്‍ തന്നെ പൊലീസിന്റെ കണ്‍ട്രോള്‍ റൂമില്‍; ഉടനടി രക്ഷാപ്രവര്‍ത്തനം
ആലുവ: (www.kvartha.com 29.11.2021) ആലുവ മാര്‍താണ്ഡ വര്‍മ പാലത്തില്‍ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്. ഇതിന്റെ ദൃശ്യങ്ങള്‍ അപ്പോള്‍ തന്നെ പൊലീസിന്റെ കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചു. ഉടനടി രക്ഷാപ്രവര്‍ത്തനം. റൂറല്‍ പൊലീസിന്റെ സമയോചിതമായ ഇടപെടല്‍മൂലം രക്ഷപ്പെട്ടത് യുവാവിന്റെ ജീവന്‍.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്;
പെരുമ്പാവൂര്‍ അല്ലപ്ര സ്വദേശിയായ യുവാവ് കുടംബ വഴക്കിനെ തുടര്‍ന്ന് ആത്മഹത്യ ഭീഷണി മുഴക്കി കഴിഞ്ഞ ദിവസം രാത്രി വീട് വിട്ടിറങ്ങുകയായിരുന്നു. തുടര്‍ന്ന് യുവാവിന്റെ ഭാര്യ ഉടന്‍തന്നെ പൊലീസിന്റെ എമര്‍ജന്‍സി നമ്പറിലേക്ക് വിളിച്ച് വിവരമറിയിച്ചു. വിവരം എമര്‍ജന്‍സി റെസ്പോണ്‍സ് സെന്ററില്‍ നിന്നും ആലുവ കണ്‍ട്രോള്‍ റൂമിലേക്ക് കൈമാറി. കണ്‍ടോള്‍ റൂമില്‍ നിന്നും യുവാവിനെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടു. ഉടനെ ഇയാളുടെ ലൊകേഷന്‍ പരിശോധിച്ചതില്‍ നിന്നും സ്ഥലം മാര്‍ത്താണ്ഡ വര്‍മ പാലമാണെന്ന് തിരിച്ചറിഞ്ഞു.
യുവാവ് നില്‍ക്കുന്ന സ്ഥലത്തെ കാമറയില്‍ നിന്നുള്ള ദൃശ്യം കണ്‍ടോള്‍ റൂമില്‍ സ്ഥാപിച്ചിട്ടുള്ള സംവിധാനത്തില്‍ കാണുകയും അത് പരിശോധിക്കുകയും ചെയ്തു. ഇതോടെ പൊലീസ് സംഘം മഫ്തിയില്‍ സ്ഥലത്തേക്ക് കുതിച്ചു. ഈ സമയം കണ്‍ട്രോള്‍ റൂമിലുള്ള ഉദ്യോഗസ്ഥന്‍ യുവാവുമായി സംസാരം തുടര്‍ന്നുകൊണ്ടിരുന്നു.
ഇതിനിടെ പാലത്തിനടുത്തെത്തിയ പൊലീസ് സംഘം അല്‍പം അകലെ വാഹനം നിര്‍ത്തിയിട്ട ശേഷം തന്ത്രപൂര്‍വം യുവാവിനെ സമീപിച്ച് ആത്മഹത്യയില്‍നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ആലുവ സ്റ്റേഷനിലെത്തിച്ച യുവാവിനെ ആശ്വസിപ്പിച്ച് വീട്ടുകാരെ വിളിച്ചുവരുത്തി അവരോടൊപ്പം പറഞ്ഞയക്കുകയായിരുന്നു.
എസ് ഐ കെ കെ ബഷീര്‍, എസ് സി പി ഒ മാരായ നസീബ്, എ കെ ജിജിമോന്‍, പ്രശാന്ത് കെ ദാമോദരന്‍ സി പി ഒ അരവിന്ദ് വിജയന്‍, സി ഷിബു, കെ എസ് സഫീര്‍ എന്നിവരാണ് ഡൂടിയില്‍ ഉണ്ടായിരുന്നത്. യുവാവിന്റെ ജീവന്‍ രക്ഷിച്ച ഉദ്യോഗസ്ഥര്‍ക്ക് എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ കാര്‍തിക് ഗുഡ് സെര്‍വീസ് എന്‍ട്രി പ്രഖ്യാപിച്ചു.
Keywords: Aluva rural police rescued youth from suicide, Aluva, News, Police, Phone call, CCTV, Kerala, Local News.
Powered by Info News For You
Comments
Post a Comment