വെള്ളക്കെട്ടില്‍ വീണ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു


ആലപ്പുഴ: (www.kvartha.com 17.11.2021) മാന്നാറില്‍ വെള്ളക്കെട്ടില്‍ വീണ് ചികിത്സയിലായിരുന്ന 71 കാരന്‍ മരിച്ചു. പാവുക്കര ഇടത്തേ കോളനിയില്‍ ഇടത്തേയില്‍ പത്മനാഭനാണ് മരിച്ചത്. വെള്ളപ്പൊക്കം മൂലം വീട്ടുമുറ്റത്തുണ്ടായ വെള്ളക്കെട്ടില്‍ വീണ് ചികിത്സയിലായിരുന്നു.


News, Kerala, State, Alappuzha, Death, Injured, Flood, Hospital, 71 year old man died in Alappuzha Mannar


എല്ലാ മഴക്കാലത്തും വെള്ളപ്പൊക്കത്തിന്റെ ദുരിതമനുഭവിക്കുന്ന മാന്നാര്‍ പാവുക്കരയിലാണ് വെള്ളക്കെട്ടില്‍ വീണ് അപകടം സംഭവിച്ചത്. തിങ്കളാഴ്ച പുലര്‍ചെ വീടിനുള്ളില്‍ നിന്നും പുറത്തേക്കിറങ്ങിയ പത്മനാഭന്‍ വെള്ളക്കെട്ടിലേക്ക് കാല്‍ വഴുതി വീഴുകയായിരുന്നു. തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ വണ്ടാനം മെഡികല്‍ കോളജ് ആശുപത്രിയിലായിരുന്നു ചികിത്സ. ചൊവ്വാഴ്ച വൈകുന്നേരമാണ് മരിച്ചത്. ഭാര്യ: ഓമന, മക്കള്‍: സിന്ധു, സന്തോഷ്. സംസ്‌കാരം പിന്നീട് നടക്കും.
 
Keywords: News, Kerala, State, Alappuzha, Death, Injured, Flood, Hospital, 71 year old man died in Alappuzha Mannar

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?