ചെന്നൈയില്‍ കനത്ത മഴ തുടരും; പല ഭാഗങ്ങളിലും വെള്ളം കയറി
ചെന്നൈ: (www.kvartha.com 07.11.2021) ശനിയാഴ്ച രാത്രി മുഴുവനും പെയ്ത കനത്ത മഴയില്‍ ചെന്നൈയിലെ പല ഭാഗങ്ങളിലും വെള്ളം കയറി. അതേസമയം ഞായറാഴ്ചയും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാഞ്ചീപുരം അടക്കമുള്ള വടക്കന്‍ തമിഴ്‌നാട്ടിലും കനത്ത മഴയാണ്.
കൊരട്ടൂര്‍, പെരമ്പൂര്‍, അണ്ണാ ശാല, ടി നഗര്‍, ഗിണ്ടി, അടയാര്‍, പെരുങ്കുടി തുടങ്ങിയ സ്ഥലങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
Keywords: Chennai, News, National, Rain, Chief Minister, District Collector, Heavy rain lashes Chennai
Powered by Info News For You

Comments
Post a Comment