ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ടെഡ്‌എക്‌സ് പ്രാസംഗികയായി ഇൻഡോ - അമേരികൻ അഞ്ച് വയസുകാരി; ശ്രദ്ധ നേടി കിയാര കൗർ
ന്യൂഡെൽഹി: (https://ift.tt/3kKekg6) ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ടെഡ്‌എക്‌സ് പ്രസംഗകയായി ഇൻഡ്യൻ - അമേരികൻ സ്വദേശിനിയായ അഞ്ചവയസുകാരി തെരഞ്ഞെടുക്കപ്പെട്ടു. കിയാര കൗർ ആണ് ലൻഡനിലെ വേൾഡ് ബുക് ഓഫ് റെകോർഡ്സിൽ ഇടം നേടിയത്. നവംബർ 14 ന് ശിശുദിനത്തിൽ മഹാരാഷ്ട്രയിൽ സംഘടിപ്പിച്ച ടെഡ്‌എക്‌സ് മീറ്റിനെ അഭിസംബോധന ചെയ്തതിന് സംസാരിച്ചതാണ് നേട്ടത്തിന് വഴിയൊരുക്കിയത്.
ഈ വർഷം ഫെബ്രുവരിയിൽ ഒരു മണിക്കൂറിലേറെ തുടർചയായി 36 പുസ്തകങ്ങൾ വായിച്ച് അന്താരാഷ്ട്ര അംഗീകാരം നേടിയിരുന്നു ഈ മിടുക്കി. ഭാവി പരിപാടികളെ കുറിച്ച് ചോദിച്ചപ്പോൾ, ജീവിതത്തിൽ എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നത് എന്നതിനെക്കുറിച്ച് അൽപ്പം ആശയക്കുഴപത്തിലാണെന്ന് കിയോറ പറയുന്നു. 'ചിലപ്പോൾ ആളുകളെ ചികിത്സിക്കാൻ ഒരു ഡോക്ടറാകാനും ചിലപ്പോൾ ദരിദ്രരെ സഹായിക്കാൻ ഒരു നേതാവാകാനും ഞാൻ ആഗ്രഹിക്കുന്നു,' അവൾ പറഞ്ഞു.
തന്റെ പുസ്തകമായ 'ഡയറി ഓഫ് എ ഫൈവ് ഇയർ-ഓൾഡ് ജീനിയസ് ചാറ്റർബോക്സ് ഹു സെറ്റ് വേൾഡ് റെകോർഡ്സ്' പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് കിയാര ഇപ്പോൾ. പുസ്തകം പൂർത്തിയാക്കാൻ ഏഴ് മാസമെടുത്തുവെന്ന് ഡെന്റൽ കോളജിലെ ഡീൻ ആയ അമ്മ ഡോ. ലിറ്റിൽ മഹേന്ദ്ര പറഞ്ഞു. പുസ്തകം ടൈപ് ചെയ്യാൻ സഹായിച്ചത് അവരാണ്. ഡോക്ടർ ദമ്പതികളുടെ മകളായ കിയാര അമേരികയിലാണ് ജനിച്ചത്.മാതാപിതാക്കളുടെ കൂടെ ഇപ്പോൾ അബുദബിയിലാണ് താമസം.
Keywords: New Delhi, India, News, World, Speaker, Child, Maharashtra, Book, America, Abu Dhabi, Kiara Kaur has been hailed as the world's youngest TEDx speaker.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment