ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി മാറി; ആന്ധ്രാപ്രദേശില്‍ കനത്ത മഴ

ഹൈദരാബാദ്: (www.kvartha.com 19.11.2021) ആന്ധ്രാപ്രദേശില്‍ കനത്ത മഴ. തിരുപ്പതി, മധുര നഗര്‍, ഗൊല്ലവാണി തുടങ്ങി നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി മാറിയതോടെയാണ് ആന്ധ്രാപ്രദേശില്‍ ശക്തമായ മഴ പെയ്ത് തുടങ്ങിയത്. വെള്ളപ്പൊക്കത്തെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് തിരുമല മലനിരകളിലേക്കുള്ള റോഡുകള്‍ അടച്ചു. 

തിരുപ്പതി വിമാനത്താവളത്തേക്കുള്ള ലാന്‍ഡിംഗ് നിര്‍ത്തിവച്ചിരിക്കുകയാണ്. രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. ആന്ധ്രാപ്രദേശിലെ അനന്തപൂര്‍, കടപ്പ ജില്ലകളില്‍ വെള്ളിയാഴ്ച രാവിലെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കി.

Hyderabad, News, Rain, Road, Andhra Pradesh, Airport, Closed, Heavy rain likely in parts of Andhra Pradesh

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം പൂര്‍ണമായും ചെന്നൈയ്ക്ക് സമീപം തീരം കടന്ന് അനന്തപൂര്‍-ബെംഗ്‌ളൂറു ബെല്‍റ്റിലേക്ക് നീങ്ങുന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച തമിഴ്നാട്, പുതുച്ചേരി, കാരക്കല്‍, ആന്ധ്രാപ്രദേശിന്റെ തീരപ്രദേശം എന്നിവിടങ്ങളില്‍ കനത്തതോ അതിശക്തമായതോ ആയ മഴയും രായലസീമയിലും കര്‍ണാടകയിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

Keywords: Hyderabad, News, Rain, Road, Andhra Pradesh, Airport, Closed, Heavy rain likely in parts of Andhra Pradesh 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?