കുട്ടനാട്ടില്‍ വെള്ളപ്പൊക്ക കെടുതികളില്‍ ദുസഹമായി ജനജീവിതം; റോഡുകളില്‍ വെള്ളക്കെട്ടുകള്‍, കെ എസ് ആര്‍ ടി സി ബസ് സെര്‍വീസുകള്‍ നിര്‍ത്തി
ആലപ്പുഴ: (www.kvartha.com 16.11.2021) കനത്ത മഴയെ തുടര്‍ന്ന് കുട്ടനാട്ടില്‍ വെള്ളപ്പൊക്ക കെടുതികളില്‍ ജനജീവിതം ദുസഹമായി. അമ്പലപ്പുഴ, തകഴി, കരുവാറ്റ, പുറക്കാട് പാടശേഖരങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമാണ്. ഇതേതുടര്‍ന്ന് എടത്വ വീയപുരം ഹരിപ്പാട് റോഡില്‍ കെ എസ് ആര്‍ ടി സി ബസ് സെര്‍വീസ് നിര്‍ത്തി.
ആലപ്പുഴ ചങ്ങനാശേരി റോഡില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ വെള്ളക്കെട്ടുണ്ട്. അതിനാല്‍ ഈ റോഡിലും ബസുകള്‍ ഓടുന്നില്ല. ബസ് യാത്ര അപകടകരമാകുന്ന സാഹചര്യത്തിലാണ് സെര്‍വീസുകള്‍ നിര്‍ത്തിവച്ചതെന്ന് ചങ്ങനാശേരി ഡിപോ അറിയിച്ചു.
മാത്രമല്ല, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ റോഡില്‍ വെള്ളം കയറിയതിനാല്‍ പന്തളം ഡിപോയില്‍ നിന്നുള്ള മാവേലിക്കര - ഹരിപ്പാട് , അടൂര്‍ ഡിപോയിലെ കൈപ്പട്ടൂര്‍- പത്തനംതിട്ട, എടത്വ- വിയപുരം സെര്‍വീസുകളും ചൊവ്വാഴ്ച ഉണ്ടാകില്ലെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു
അതേസമയം, ഗോവമഹാരാഷ്ട്ര തീരത്തിനടുത്ത് അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു. ഇതുകൂടാതെ കര്‍ണാടകയ്ക്കും വടക്കന്‍ കേരളത്തിനും സമീപത്തായി ചക്രവാതചുഴിയും നിലനില്‍ക്കുന്നുണ്ട്. അടുത്ത 48 മണിക്കൂറില്‍ ഇത് ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ചക്രവാതചുഴിയുടെ സ്വാധീനഫലമായി കേരളത്തില്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയും വ്യാപകമായ മഴയ്ക്കും വടക്കന്‍ കേരളത്തിലും മലയോര പ്രദേശങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Keywords: Kerala: Rains continue to lash Pathanamthitta and Alappuzha, Alappuzha, News, Flood, Rain, KSRTC, Pathanamthitta, Kerala.
Powered by Info News For You
Comments
Post a Comment