ബാങ്ക് ലോണ്‍ വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസ്; സ്ഥാപന ഉടമ പിടിയില്‍
കോഴിക്കോട്: (www.kvartha.com 07.11.2021) ബാങ്ക് ലോണ്‍ വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസില്‍ സ്ഥാപന ഉടമ പിടിയില്‍. ഫിന്‍ സ്റ്റോര്‍ എന്ന സ്ഥാപനത്തിന്റെ ഉടമ അരുണ്‍ദാസിനെയാണ് കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ജീവനക്കാരും തട്ടിപ്പിരയായവരും ചേര്‍ന്ന് ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. കോട്ടയം സ്വദേശിയായ അരുണ്‍ ദാസ് ബാങ്ക് ലോണ്‍ തരപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി പണം തട്ടിയ ശേഷം ഒളിവിലായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
മഞ്ചേരിക്കടുത്ത് തൃപ്പനച്ചിയില്‍ അരുണ്‍ ദാസ് ഒളിവില്‍ കഴിയുന്നുണ്ടെന്ന് മനസിലാക്കി തട്ടിപ്പിനിരയായവരും ഇയാളുടെ സ്ഥാപനത്തിലെ ജീവനക്കാരും സ്ഥലത്തെത്തി. തുടര്‍ന്ന് ഇയാളെ തന്ത്രപൂര്‍വം കുന്ദമംഗലത്തെത്തിച്ച് പൊലീസിന് കൈമാറുകയായിരുന്നു. സ്ഥാപനത്തിന്റെ മറ്റൊരു പാര്‍ട്ണറായ എരഞ്ഞിപ്പാലം സ്വദേശി റിനീഷ് കൂടി പിടിയിലാകാനുണ്ട്.
ഒരു മാസം കൊണ്ട് ലോണ്‍ തരപ്പെടുത്തുമെന്ന് പറഞ്ഞ് ആയിരത്തിയഞ്ഞൂറോളം ആളുകളില്‍ നിന്നാണ് പണം വാങ്ങിയത്. 15ഓളം ജീവനക്കാരെയും ഫിന്‍ സ്റ്റോര്‍ എന്ന സ്ഥാപനത്തില്‍ നിയമിച്ചിരുന്നു. ആളുകളില്‍ നിന്നും പണവും രേഖകളും വാങ്ങിയ ശേഷം അരുണ്‍ ദാസും റിനീഷും മുങ്ങിയതോടെയാണ് ജീവനക്കാരും തട്ടിപ്പിനിരയായവരും ചേര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയത്.
Keywords: Kozhikode, News, Kerala, Police, Case, Arrest, Arrested, Crime, Bank, Loan, Fraud, Bank loan fraud case; Institution owner arrested
Powered by Info News For You

Comments
Post a Comment