പുതിയ കോവിഡ് വകഭേദത്തിന് പേരിട്ടു; അപകടകാരിയായ വൈറസാണെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്
വാഷിങ്ടണ്‍: (www.kvartha.com 27.11.2021) ദക്ഷിണാഫ്രികയില്‍ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദത്തിന് 'ഒമിക്രോണ്‍' എന്ന് പേര് നല്‍കി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ഒ). ഈ വകഭേദം ഏറ്റവും അപകടകാരിയായ വൈറസാണെന്ന് ലോകാരോഗ്യ സംഘടന രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇസ്രാഈല്‍, ഹോങ്കോംഗ്, ബെല്‍ജിയം എന്നീ രാജ്യങ്ങളില്‍ ഒമിക്രോണ്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു.
അതേസമയം നിരീക്ഷണം ശക്തമാക്കണമെന്ന് ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചു. കഴിഞ്ഞ ദിവസമാണ് ദക്ഷിണാഫ്രികയില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. B.1.1.529 എന്ന പുതിയ വകഭേദം ആശങ്കയ്ക്ക് വകയുള്ളതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ദക്ഷിണാഫ്രികയില്‍ പരിശോധിച്ച 100 സാംപിളുകളില്‍ B.1.1.529 വകഭേദം കണ്ടെത്തിയിട്ടുണ്ട്.
Keywords: Washington, News, World, Health, WHO, COVID-19, Name, Omicron, Covid: New variant classed 'of concern' and named Omicron
Powered by Info News For You

Comments
Post a Comment