പാര്‍ടി പ്രവര്‍ത്തകയെ പീഡിപ്പിച്ച് നഗ്‌നചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്ന് പരാതി; സിപിഎം നേതാവിനെതിരെ കേസ്


കോട്ടയം: (www.kvartha.com 28.11.2021) പാര്‍ടി പ്രവര്‍ത്തകയെ പീഡിപ്പിച്ച് നഗ്‌നചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ സി പി എം നേതാവിനെതിരെ കേസ്. തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രടറി സി സി സജിമോനെതിരെയാണ് കേസെടുത്തത്. സി പി എം മുന്‍ വനിതാ നേതാവിന്റെ പരാതിയിലാണ് കേസ്. 

News, Kerala, State, Kottayam, Molestation, Police, Complaint, Case, Politics, CPM, Case agaianst CPM Branch Secatary in Pathanamthitta


വീട്ടമ്മയുടെ നഗ്‌ന ചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്ന കേസില്‍ നിലവില്‍ എട്ട് സി പി എം പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ഇതില്‍ മുഖ്യപ്രതിയാണ് സജിമോന്‍. സജിമോന്‍, ഡി വൈ എഫ് ഐ പ്രവര്‍ത്തകനായ നാസര്‍ എന്നിവര്‍ ചേര്‍ന്ന് തന്റെ നഗ്‌ന ചിത്രം പകര്‍ത്തിയെന്നാണ് സ്ത്രീ പരാതി നല്‍കിയിരിക്കുന്നത്.

ഈ വര്‍ഷം മെയ് മാസത്തിലാണ് പരാതിക്ക് അടിസ്ഥാനമായ സംഭവമുണ്ടായത്. പത്തനംതിട്ടയിലേക്കുള്ള യാത്രയ്ക്കിടയില്‍ കാറില്‍ വച്ച് മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കി ലൈംഗികമായി ഉപദ്രവിച്ച് ചിത്രങ്ങള്‍ പകര്‍ത്തി എന്നാണ് പരാതി. ഇത് പുറത്ത് വിടാതിരിക്കാന്‍ രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും സോഷ്യല്‍ മീഡിയയില്‍ അടക്കം ചിത്രങ്ങള്‍ പ്രചരിച്ചുവെന്നും തുടര്‍ന്നാണ്  പരാതി നല്‍കിയതെന്നും വീട്ടമ്മ മൊഴി. 

തിരുവല്ല നഗരസഭയിലെ രണ്ട് കൗണ്‍സിലര്‍മാരും ഒരു അഭിഭാഷകനും ഉള്‍പെടെ ആറ് പേര്‍ക്കെതിരെ നഗ്‌നചിത്രം പ്രചരിപ്പിച്ചതിനും കേസെടുത്തു. മുന്‍പ് പീഡനക്കേസിലും ഡി എന്‍ എ പരിശോധന അട്ടിമറിക്കാന്‍ ശ്രമിച്ച കേസിലും പ്രതിയാണ് സജിമോന്‍.

Keywords: News, Kerala, State, Kottayam, Molestation, Police, Complaint, Case, Politics, CPM, Case agaianst CPM Branch Secatary in Pathanamthitta

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?