വീട്ടുകാര്‍ പ്രണയബന്ധം എതിര്‍ത്തതിന് കാമുകിയുടെ കഴുത്തറുത്തശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി പൊലീസ്


ചെന്നൈ: (www.kvartha.com 10.11.2021) വീട്ടുകാര്‍ പ്രണയബന്ധം എതിര്‍ത്തതിന് കാമുകിയുടെ കഴുത്തറുത്തശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി പൊലീസ്. തമിഴ്‌നാട്ടിലെ താരാമണിയില്‍ ഞായറാഴ്ചയാണ് സംഭവം. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: അജിത്ത് എന്ന യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി ക്രൂരകൃത്യം നടത്തിയ ശേഷം പെണ്‍കുട്ടിയുടെ വീട്ടില്‍തന്നെ തൂങ്ങിമരിക്കാനും ശ്രമിച്ചു. 

ഗുരുതരമായി പരിക്കേറ്റ ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ അജിത്തിനെതിരെ കൊലപാതക കുറ്റം ചുമത്തി കേസെടുത്തു. ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജായ ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും.  

അജിത്തും 22കാരിയായ യുവതിയും മൊബൈല്‍ കടയില്‍ ഒരുമിച്ച് ജോലി ചെയ്തുവരികയായിരുന്നു. പിന്നീട് ഇരുവരും തമ്മില്‍ പ്രണയത്തിലായി. എന്നാല്‍, ഇവരുടെ പ്രണയബന്ധത്തെ യുവതിയുടെ വീട്ടുകാര്‍ എതിര്‍ക്കുകയും പെണ്‍കുട്ടിക്ക് മറ്റൊരാളുമായി വിവാഹം ഉറപ്പിക്കുകയും ചെയ്തു.    

News, National, India, Chennai, Crime, Assault, Police, Hospital, Treatment, Man assault woman in Tamil Nadu


ഇതിനെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കായി അജിത് യുവതിയുടെ വീട്ടിലെത്തുകയായിരുന്നു. കരച്ചില്‍കേട്ട് മുറിയിലെത്തി നോക്കിയപ്പോള്‍ യുവതിയെ രക്തത്തില്‍ കുളിച്ച നിലയിലും അജിത്തിനെ കയ്യില്‍ കത്തിയുമായും മാതാപിതാക്കള്‍ കാണുകയായിരുന്നു. ഇതോടെ അജിത് മറ്റൊരു മുറിയില്‍ കയറി വാതില്‍ അടച്ചു.  

മാതാപിതാക്കള്‍ ഉടന്‍തന്നെ പെണ്‍കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ എത്തിക്കുകയും പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. താരാമണി പൊലീസ് സംഭവസ്ഥലത്തെത്തി വാതില്‍ തകര്‍ത്ത് മുറിയില്‍ കടന്നപ്പോള്‍ അജിത് തൂങ്ങിയ നിലയിലായിരുന്നു. ഉടന്‍ തന്നെ പൊലീസ് ഇയാളെയും ആശുപത്രിയിലെത്തിച്ചു. അജിത് വീട്ടില്‍ കത്തിയുമായാണ് എത്തിയതെന്നും യുവതി വിവാഹം കഴിക്കാന്‍ വിസമ്മതിച്ചാല്‍ കൊലപ്പെടുത്താന്‍ തീരുമാനിച്ചിരുന്നതായും പൊലീസ് പറഞ്ഞു.

Keywords: News, National, India, Chennai, Crime, Assault, Police, Hospital, Treatment, Man assault woman in Tamil Nadu

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?