രണ്ട് കുട്ടികളുടെ മാതാവ് ഒളിച്ചോടി വിവാഹിതയായി തിരിച്ചെത്തി

ചിറ്റാരിക്കാൽ: (www.kasargodvartha.com 13.11.2021) രണ്ട് കുട്ടികളുടെ മാതാവായ ഭർതൃമതി ഒളിച്ചോടി വിവാഹിതയായി തിരിച്ചെത്തി. ചീമേനി പൊലീസ് സ്റ്റേഷൻ പരിധിയിലെ 38 കാരിയായ ഭർതൃമതിമതിയും യുവാവുമാണ് ഒളിച്ചോടിയത്. വ്യാഴാഴ്ച രാവിലെ രണ്ട് മക്കളെയും വീട്ടിലാക്കി പുറത്തേക്കെന്നു പറഞ്ഞാണ് യുവതി വീട്ടിൽ നിന്നും ഇറങ്ങിയതെന്നാണ് പറയുന്നത്.

  
Kasaragod, Kerala, News, Chittarikkal, Parents, Police, Top-Headlines, Case, Complaint, Marriage, Children, Youth, Young woman eloped and returned married.



വൈകുന്നേരമായിട്ടും കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ ചിറ്റാരിക്കാൽ പൊലീസിൽ പരാതി നൽകി. തറവാട്ട് പറമ്പിൽ സ്വന്തമായി വീടുവെച്ച് താമസിച്ചുവരുന്ന യുവതിയുടെ ഭർത്താവ്, രണ്ട് വർഷമായി ഇവരുമായി അകന്നു കഴിയുകയാണ്.

യുവതിയെ കാണാതായത് സംബന്ധിച്ച് പൊലീസ് കേസെടുത്തതറിഞ്ഞതോടെയാണ് തങ്ങൾ വിവാഹിതരായി എന്ന് അവകാശപ്പെട്ട് വെള്ളിയാഴ്ച രാവിലെ ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷനിൽ കമിതാക്കൾ ഹാജരായത്.



Keywords: Kasaragod, Kerala, News, Chittarikkal, Parents, Police, Top-Headlines, Case, Complaint, Marriage, Children, Youth, Young woman eloped and returned married.

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?