ചായക്കടയിൽ നിന്നുള്ള വരുമാനം കൊണ്ട് ലോക സഞ്ചാരം നടത്തി മനം കവർന്ന കെ ആർ വിജയൻ വിടവാങ്ങി
കൊച്ചി: (www.kvartha.com 19.11.2021) ചായക്കടയിൽ നിന്നുള്ള വരുമാനം കൊണ്ട് ലോക സഞ്ചാരം നടത്തി ശ്രദ്ധേയനായ കൊച്ചിയിലെ കെ ആർ വിജയൻ (78) വിടവാങ്ങി. കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ബാലാജി എന്ന തന്റെ ചായക്കടയിൽ നിന്നുള്ള തുച്ഛമായ വരുമാനം സ്വരൂപിച്ച് ഭാര്യക്കൊപ്പം വിജയൻ നടത്തിയ യാത്രകൾ അന്താരാഷ്‌ട്ര മാധ്യമങ്ങളിൽ വരെ ഇടം നേടിയിരുന്നു.
ലോകസഞ്ചാരത്തെക്കുറിച്ച് സ്വപ്നം കാണുന്നുവെങ്കിൽ ഒന്നിനും അതിനെ തടയാൻ കഴിയില്ലെന്ന് ജീവിതം കൊണ്ട് തെളിയിച്ചവരായിരുന്നു കെആർ വിജയനും ഭാര്യ മോഹനയും. ദമ്പതികൾ 26 രാജ്യങ്ങളാണ് സന്ദർശിച്ചത്. 2007-ലാണ് ലോകം ചുറ്റിക്കറങ്ങാൻ ഇവർ ആരംഭിച്ചത്. ഇൻഡ്യയ്ക്ക് പുറത്തുള്ള ആദ്യ സന്ദർശനം ഇസ്രാഈലിലേക്കായിരുന്നു. അതിനുശേഷം ബ്രിടൻ, ഫ്രാൻസ്, ഓസ്ട്രിയ, ഈജിപ്ത്, യുഎഇ, യുഎസ് അങ്ങനെ ഒരുപാട് രാജ്യങ്ങൾ. അവസാനമായി യാത്ര ചെയ്തത് റഷ്യയിലേക്കായിരുന്നു.
27 വർഷം മുമ്പ് തുടങ്ങിയ 'ശ്രീ ബാലാജി കോഫി ഹൗസിൽ' നിന്നുള്ള വരുമാനം കൊണ്ടായിരുന്നു ഇതെല്ലാം. ചായക്കടയിലെ ചെറിയ വരുമാനത്തില്‍നിന്ന് 300 രൂപ പ്രതിദിനം മാറ്റിവച്ചായിരുന്നു ഇരുവരുടെയും ലോകയാത്രകള്‍. തികയാതെ വരുമ്പോൾ കടമെടുത്ത് യാത്ര ചെയ്യും. തിരിച്ചുവന്ന് പണിയെടുത്ത് കടം വീട്ടും. ഇവരുടെ യാത്രയെക്കുറിച്ചുള്ള വീഡിയോ മഹീന്ദ്ര ഗ്രൂപ് ചെയർമാൻ ആനന്ദ് മഹീന്ദ്ര ട്വിറ്ററിലും പങ്കിട്ടിരുന്നു. റഷ്യന്‍ യാത്ര കഴിഞ്ഞു മടങ്ങിയെത്തി അധികം ദിവസങ്ങള്‍ ആകും മുന്‍പാണു മരണം വിജയനെ കവര്‍ന്നെടുത്തത്.
Powered by Info News For You

Keywords: News, Kerala, Kochi, Kochi News, Obituary, Dead, Trending, Travel, Travel & Tourism, Hospital, Wife, India, Britain, France, Australia, Egypt, UAE, Top-Headlines, Country, Russia, KR Vijayan, KR Vijayan, who traveled world with the income from tea shop, died.
Powered by Info News For You
Comments
Post a Comment