കണ്ണൂര്‍ ജില്ലാ ട്രഷറിയിലെ സാമ്പത്തിക തട്ടിപ്പ് കേസ്; സീനിയര്‍ ക്ലെര്‍ക് അറസ്റ്റില്‍

കണ്ണൂര്‍: (www.kasargodvartha.com 27.11.2021) ജില്ലാ ട്രഷറിയിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ സീനിയര്‍ ക്ലെര്‍കിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊറ്റാളി സ്വദേശി നിധിന്‍ രാജിനെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. നിക്ഷേപകര്‍ക്ക് നല്‍കേണ്ട തുക സ്വന്തം അകൗണ്ടില്‍ നിക്ഷേപിച്ച് തട്ടിപ്പ് നടത്തിയെന്നാണ് കേസ്. കഴിഞ്ഞദിവസം ജില്ലാ ട്രഷറിയില്‍ വിജിലന്‍സ് പരിശോധന നടത്തിയതിന് പിന്നാലെയാണ് നിധിന്‍രാജിനെ പിടികൂടിയത്. 

Kannur, News, Kerala, Arrest, Arrested, Crime, Case, Police, Fraud, Cheating, Financial fraud in Kannur district treasury; Senior clerk arrested

വിവിധ ഇടപാടുകളിലായി മൂന്നരലക്ഷം രൂപ ഇയാള്‍ തട്ടിയെടുത്തതായി വിജിലന്‍സ് കണ്ടെത്തി. വിവിധ വകുപ്പുകളിലായി നടന്ന സാമ്പത്തിക തിരിമറികളാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. ദുരിതാശ്വാസപദ്ധതികളുടെ ഫന്‍ഡ് വിതരണത്തിലും തിരിമറികള്‍ നടന്നിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പെട്ടിട്ടുണ്ടോയെന്നും വിജിലന്‍സ് പരിശോധിച്ച് വരുന്നുണ്ട്.

Keywords: Kannur, News, Kerala, Arrest, Arrested, Crime, Case, Police, Fraud, Cheating, Financial fraud in Kannur district treasury; Senior clerk arrested


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?