എഫ് സി ഐ ജീവനക്കാരിയെ ഗോഡൗണില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കോട്ടയം: (www.kvartha.com 27.11.2021) എഫ് സി ഐ ജീവനക്കാരിയെ ഗോഡൗണിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചിങ്ങവനം ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്‍ഡ്യയുടെ ക്വാളിറ്റി കണ്‍ട്രോളര്‍ എം എസ് നയന(32) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി 7.30 മണിയോടെയാണ് സംഭവം. ജോലി സമയം കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തേണ്ട സമയമായിട്ടും നയനയെ കാണാതായതോടെ വീട്ടുകാര്‍ സെക്യൂരിറ്റി ജീവനക്കാരനെ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഗോഡൌണിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്.
ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ടെത്തിനായി മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മൂവാറ്റുപുഴ വെള്ളൂര്‍കുന്നം വില്ലേജ് ഓഫീസിലെ ഫീല്‍ഡ് ഓഫീസര്‍ കടുത്തുരുത്തി പൂഴിക്കോല്‍ രാജ്ഭവന്‍ ബിനുരാജിന്റെ ഭാര്യയാണ് നയന. മകന്‍: സിദ്ധാര്‍ഥ്.
Keywords: Kottayam, News, Kerala, Death, Found Dead, Hospital, Medical College, Woman, FCI employee found dead in Kottayam
Powered by Info News For You

Comments
Post a Comment