ഡെല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തെ രാഷ്ട്രീയവത്കരിക്കരുത്, അടിയന്തിര നടപടി വേണമെന്നും സുപ്രിംകോടതി
ന്യൂഡെല്‍ഹി: (www.kvartha.com 13.11.2021) ഡെല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും മലിനീകരണത്തിന് അടിയന്തിര നടപടി വേണമെന്നും സുപ്രിംകോടതി. രാഷ്ട്രീയ താത്പര്യങ്ങള്‍ ഇല്ലാത്ത നടപടിയാണ് വേണ്ടതെന്നും സുപ്രിംകോടതി വ്യക്തമാക്കി. ദീര്‍ഘകാല അടിസ്ഥാനത്തില്‍ നടപടി വേണമെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ നിര്‍ദേശിച്ചു.
ഡെല്‍ഹിയില്‍ ലോക് ഡൗണ്‍ വേണ്ടിവരുമോയെന്നും സുപ്രിംകോടതി ചോദിച്ചു. അതേസമയം രാജ്യതലസ്ഥാനത്തെ വായു ഗുണനിലവാര സൂചിക എക്യുഐ 800 ന് അടുത്തെത്തിയിരിക്കുകയാണ്. നഗരത്തില്‍ പുകമഞ്ഞ് രൂക്ഷമായതോടെ കാഴ്ചയുടെ ദൂരപരിധി കുറഞ്ഞു. ഒക്ടോബര്‍ 24 മുതല്‍ ഈ മാസം എട്ട് വരെയുള്ള കാലയളവില്‍ ഉണ്ടായ വാഹനപുകയാണ് അതി രൂക്ഷമായ വായുമലിനീകരണത്തിലേക്ക് നയിച്ചതെന്ന് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് വ്യക്തമാക്കി.
വിഷപ്പുക കൂടുന്നതിനാല്‍ സര്‍കാര്‍-സ്വകാര്യ ഓഫിസുകളില്‍ ഉള്ളവര്‍ സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം 30 ശതമാനമായി കുറയ്ക്കണം. വാഹനങ്ങള്‍ക്ക് ഒറ്റ ഇരട്ടയക്ക നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഡെല്‍ഹി സര്‍കാരിന് നിര്‍ദേശം നല്‍കി. നഗരത്തില്‍ പുകമഞ്ഞ് രൂക്ഷമായതോടെ കാഴ്ചയുടെ ദൂരപരിധി കുറഞ്ഞു.
Keywords: New Delhi, News, National, Supreme Court of India, Air Pollution, Lockdown, Supreme Court, Politics, Supreme Court On Delhi Air Pollution
Powered by Info News For You

Comments
Post a Comment