സഊദിയില്‍ മലയാളി അധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: (www.kasargodvartha.com 18.11.2021) സഊദി അറേബ്യയില്‍ മലയാളി അധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു. ബുറൈദ ഇന്റര്‍നാഷനല്‍ ഇന്‍ഡ്യന്‍ സ്‌കൂളിലെ അധ്യാപിക ആലപ്പുഴ സ്വദേശി ജാസ്മിന്‍ അമീന്‍ (53) ആണ് മരിച്ചത്. സ്‌കൂളില്‍ നിന്ന് ജോലികഴിഞ്ഞ് വീട്ടിലെത്തി വിശ്രമിക്കുമ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. 

ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. 10 വര്‍ഷമായി ബുറൈദ ഇന്റര്‍നാഷനല്‍ ഇന്‍ഡ്യന്‍ സ്‌കൂളില്‍ അധ്യാപികയാണ്. ഭര്‍ത്താവ്: മുഹമ്മദ് അമീന്‍. ഏക മകള്‍: അലിയ അമീന്‍. ഖസീം പ്രവാസി സംഘം ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ നൈസാം തൂലിക, കേന്ദ്രകമിറ്റി അംഗം മനാഫ് ചെറുവട്ടൂര്‍ എന്നിവര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി രംഗത്തുണ്ട്.

Riyadh, News, Gulf, World, Top-Headlines, Death, Obituary, Hospital, Teacher, Malayali teacher died due to heart attack in Saudi

Keywords: Riyadh, News, Gulf, World, Top-Headlines, Death, Obituary, Hospital, Teacher, Malayali teacher died due to heart attack in Saudi



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?