ആനുകൂല്യത്തിലെ വേര്‍തിരിവ് പറഞ്ഞ് ഭിന്നത ഉണ്ടാക്കരുത്, എല്ലാവര്‍ക്കും ജീവിതയോഗ്യമായ സാഹചര്യമാണ് ലക്ഷ്യം; മുന്നോക്ക സംവരണ വിഷയത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: (www.kvartha.com 20.11.2021) ആനുകൂല്യത്തിലെ വേര്‍തിരിവ് പറഞ്ഞ് ഭിന്നത ഉണ്ടാക്കരുതെന്നും എല്ലാവര്‍ക്കും ജീവിതയോഗ്യമായ സാഹചര്യമാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്നോക്ക സംവരണ വിഷയത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയതാണ് മുഖ്യമന്ത്രി.

Pinarayi vijayan justifies EWS Reservation, Thiruvananthapuram, News, Chief Minister, Pinarayi Vijayan, Religion, NSS, LDF, Kerala

ഏതെങ്കിലും വിഭാഗത്തിന്റെ സംവരണം അട്ടിമറിക്കുന്നില്ല, സംവരണേതര വിഭാഗത്തില്‍ ഒരുകൂട്ടംപേര്‍ പരമദരിദ്രരാണ്. 10 ശതമാനം സംവരണത്തിന് കാരണം ഇതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എല്ലാ വിഭാഗങ്ങളിലെയും പാവപ്പെട്ടവരെ ഒന്നിപ്പിക്കുകയാണ് എല്‍ഡിഎഫിന്റെ ലക്ഷ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതിനിടെ മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ കണ്ടെത്താനുള്ള സര്‍വേ ശനിയാഴ്ച ആരംഭിക്കും. ഓരോ വാര്‍ഡിലെയും അഞ്ചു കുടുംബങ്ങളെ ഉള്‍പെടുത്തിയുള്ള സാംപിള്‍ സര്‍വേ നടത്താന്‍ കുടുംബശ്രീയെയാണു സര്‍കാര്‍ ചുമതലപ്പെടുത്തിയത്. അതേസമയം ശനിയാഴ്ചത്തെ ഉദ്ഘാടന പരിപാടി ബഹിഷ്‌കരിക്കുമെന്ന് എന്‍ എസ് എസ് അറിയിച്ചിരുന്നു.

മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് നരേന്ദ്രമോദി സര്‍കാര്‍ 10% സംവരണം കൊണ്ടുവന്നിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണു കേരളവും 10% സംവരണം പ്രഖ്യാപിച്ചത്. 164 സമുദായങ്ങളാണു മുന്നോക്ക സമുദായങ്ങളില്‍പെടുന്നത്. നാലു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമാണ് സംവരണാനുകൂല്യത്തിനുള്ള മാനദണ്ഡം.

മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്കു സംവരണാനുകൂല്യം നല്‍കണമെന്നതു പതിറ്റാണ്ടുകളായി എന്‍ എസ് എസ് ഉന്നയിച്ചിരുന്ന ആവശ്യമാണ്. എന്നാല്‍ സംവരണം പ്രഖ്യാപിച്ച ശേഷം സര്‍വേ നടത്തുന്നതിനു കുടുംബശ്രീ പോലെയുള്ള സംവിധാനത്തെ ഏല്‍പിച്ചതിനോട് എന്‍ എസ് എസ് എതിര്‍പ് ഉന്നയിച്ചു.

ഭാവിയില്‍ ആധികാരിക രേഖയായി മാറേണ്ടതാണ് എന്ന ബോധ്യത്തില്‍ ശാസ്ത്രീയമായാണു സര്‍വേ നടത്തേണ്ടതെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രടെറി ജി സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടി. സെന്‍സസ് മാതൃകയില്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ആധികാരികമായി സര്‍വേ നടത്തണമെന്ന് ആവശ്യപ്പെട്ട്, മുന്നോക്കസമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ കണ്ടെത്തുന്നതിനുള്ള സംസ്ഥാന കമിഷന് എന്‍ എസ് എസ് കത്തയച്ചിട്ടുണ്ട്.

ഒരു വാര്‍ഡിലെ അഞ്ചു കുടുംബങ്ങളുടെ മാത്രം അവസ്ഥയെടുത്താല്‍ കഷ്ടപ്പാട് അനുഭവിക്കുന്നവരുടെ നേര്‍രൂപം കിട്ടില്ലെന്ന് എന്‍ എസ് എസ് ചൂണ്ടിക്കാട്ടി. ഈ പരാതിക്കു വിശദീകരണം പോലും ലഭിക്കാത്തതിനാല്‍, കമിഷന്‍ വിളിച്ചുചേര്‍ത്ത സമുദായ സംഘടനകളുടെ യോഗങ്ങള്‍ എന്‍എസ്എസ് ബഹിഷ്‌കരിച്ചു.

എന്നാല്‍, പരിമിതമായ സാഹചര്യങ്ങളില്‍ നിന്നുള്ള സാംപിള്‍ സര്‍വേയാണ് ഇപ്പോള്‍ നടത്തുന്നതെന്നാണ് സര്‍കാരിന്റെ വാദം. ദേശീയ സെന്‍സസിനൊപ്പം സമഗ്ര സര്‍വേ നടത്താനുള്ള നിര്‍ദേശം സര്‍കാര്‍ മുന്നോട്ടുവച്ചിട്ടുണ്ട്.

അതേസമയം മുന്നോക്കക്കാരിലെ ദുരിതം നേരിടുന്നവര്‍ക്ക് സമയം വൈകാതെ സഹായം എത്തിക്കാനാണ് സാംപിള്‍ സര്‍വേ നടത്താന്‍ തീരുമാനിച്ചതെന്നാണ് കമിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് എം ആര്‍ ഹരിഹരന്‍ നായരുടെ പ്രതികരണം. വാര്‍ഡിലെ അഞ്ചു കുടുംബങ്ങളില്‍ എത്തി കുടുംബശ്രീ അംഗങ്ങള്‍ മൊബൈല്‍ ആപില്‍ സര്‍വേ നടത്തുന്നതിനു പുറമേ, സമുദായങ്ങളുടെ താഴെത്തട്ടിലുള്ള ഘടകങ്ങള്‍ക്കു നേരിട്ട് കുടുംബങ്ങളെ സമീപിച്ച് 14 ചോദ്യങ്ങളടങ്ങിയ സര്‍വേ ഫോം പൂരിപ്പിച്ചു നല്‍കുന്നതിനുള്ള അവസരവും ഒരുക്കിയിട്ടുണ്ടെന്നു അദ്ദേഹം അറിയിച്ചു.

എന്നാല്‍ ഇക്കാര്യം തങ്ങളെ അറിയിച്ചിട്ടില്ലെന്നാണ് എന്‍എസ്എസ് നേതൃത്വം പറയുന്നത്. അശാസ്ത്രീയമായി സര്‍വേ നടത്താനുള്ള തീരുമാനം സര്‍കാര്‍ പുനഃപരിശോധിക്കണമെന്നും നേതൃത്വം ആവശ്യപ്പെട്ടു.

Keywords: Pinarayi vijayan justifies EWS Reservation, Thiruvananthapuram, News, Chief Minister, Pinarayi Vijayan, Religion, NSS, LDF, Kerala.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?