കവിതകളിലൂടെ വിസ്മയം തീർത്ത് അന്താരാഷ്ട്ര അംഗീകാരം നേടി കാസർകോട് സ്വദേശിനി; സിഗ്നിഫികന്റ് ലീഗ് ഇൻറർനാഷണൽ റുഅൽ അവാർഡ് ഡോ. എം കെ റുഖ് യക്ക്

കാസർകോട്: (www.kasargodvartha.com 04.11.2021) കവിതകളിലൂടെ വിസ്മയം തീർത്ത് അന്താരാഷ്ട്ര അംഗീകാരം നേടി കാസർകോട് സ്വദേശിനി. ലോകരാജ്യങ്ങളിലെ മികച്ച ഇൻഗ്ലീഷ് കവികൾക് സിഗ്നിഫികന്റ് ലീഗ് ഇൻറർനാഷണൽ നൽകുന്ന 2021ലെ 'റുഅൽ അവാർഡിന്' മൊഗ്രാലിലെ ഡോ. എം കെ റുഖ് യ അർഹയായി. കാഞ്ഞങ്ങാട് നെഹ്റു കോളജ് ഇൻഗ്ലീഷ് വിഭാഗം അസിസ്റ്റൻഡ് പ്രൊഫസറാണ് ഇവർ.

   
Kasaragod, Kerala, News, Top-Headlines, Award, Poet, Natives, Dr. Ruqya MK won Reuel International Poetry award 2021.



ഈ വർഷം ഏപ്രിൽ മാസം ഒന്നു മുതൽ 30 വരെ 30 ദിവസങ്ങളിലായി സിഗ്നിഫികന്റ് ലീഗ് സംഘടന നൽകിയ ഓരോ വിഷയങ്ങളിലും തുടർചയായി കവിതാസമാഹാരം എഴുതി പുർത്തീകരിച്ചവരെ അടുത്ത റൗൻഡിലേക്ക് തെരഞ്ഞെടുത്തു. അവരിൽ നിന്നും മാനദണ്ഡങ്ങൾ പരിശോധിച്ച് ഏറ്റവും മികച്ചവരായവരെയാണ് അവാർഡിന് പരിഗണിച്ചത്. അന്തിമ പട്ടികയിൽ ഇടം നേടിയാണ് എം കെ റുഖ് യ അഭിമാന നേട്ടം സ്വന്തമാക്കിയത്.

സിഗ്നിഫികന്റ് ലീഗ് ഇൻറർനാഷണൽ, ലോകരാജ്യങ്ങളിലെ ഇൻഗ്ലീഷ് സാഹിത്യകാരന്മാർക്ക് അവരുടെ കഴിവ് തെളിയിക്കുവാനുള്ള വേദിയായാണ് പരിഗണിക്കപ്പെടുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നായി അനവധി പേരാണ് ഇതിൽ പങ്കെടുത്തത്. അതിൽ നിന്നും ഒരുപാട് പ്രാവീണ്യമുള്ളവരെ പിന്തള്ളി അവാർഡ് കരസ്ഥമാക്കാൻ കഴിഞ്ഞതും റുഖ് യയുടെ നേട്ടമായി.

2011-ൽ യാഹു ഡോട് കോം ലോകത്തെ മികച്ച 1000 ഇൻഗ്ലീഷ് എഴുത്തുകാരിൽ എം കെ റുഖ് യയെ ഉൾപെടുത്തിയിരുന്നു. സമകാലിക ഇൻഡ്യയുടെ സ്ത്രീ ശാക്തീകരണത്തിനായി എഴുതിയ ഇൻഗ്ലീഷ് സാഹിത്യത്തിന് വുമൻ എംപവേർഡ് ഇൻഡ്യയുടെ കമലാ ദാസ് സീരീസിലെ 2020 ലെ 'ബെസ്റ്റ് ഗിഫ്റ്റഡ് പൊയറ്റ്‌' അവാർഡും ഇവർക്ക് ലഭിച്ചിരുന്നു. കവിതകൾക്ക് പുറമെ നിരൂപണവും ഇവർ എഴുതുന്നു. തന്റെ ആദ്യ കവിതാസമാഹാരം പുസ്തക രൂപത്തിൽ പുറത്തിറക്കാനുള്ള അണിയറ പ്രവർത്തനത്തിലാണ് റുഖ് യ ഇപ്പോൾ. പ്രശസ്ത എഴുത്തുകാരായ ഇ വി രാമകൃഷ്ണനും സചിദാനന്ദനുമാണ് അവതാരിക എഴുതുന്നത്.

അവാർഡ് നേട്ടത്തിൽ ഏറെ സന്തോഷമുണ്ടെന്ന് എം കെ റുഖ് യ കാസർകോട് വാർത്തയോട് പറഞ്ഞു. രാജ്യാന്തര വേദിയിൽ ഒരു കാസർകോട് സ്വദേശിനിക്ക് ഇങ്ങനെയൊരു നേട്ടം കൈവരിക്കാൻ ആയെന്നത് ഏറെ സന്തോഷിപ്പിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. എയർ ഇൻഡ്യയിൽ ഉദ്യോഗസ്ഥനായിരുന്ന മൊഗ്രാൽ കൊപ്ര ബസാറിലെ എം മുഹമ്മദ് കുഞ്ഞി - മറിയം ദമ്പതികളുടെ മകളാണ് ഡോ. റുഖ് യ.


Keywords: Kasaragod, Kerala, News, Top-Headlines, Award, Poet, Natives, Dr. Ruqya MK won Reuel International Poetry award 2021.


< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?