അക്ഷരങ്ങൾ തേടിയുള്ള അനുവാചകരുടെ സന്ദർശന തിരക്കിൽ ശാർജയിലെ എക്സ്‌പോ സെന്റർ വേദികൾ

ഖാസിം ഉടുമ്പുന്തല

ശാർജ: (www.kvartha.com 07.11.2021) അക്ഷരങ്ങൾ തേടിയുള്ള അനുവാചകരുടെ സന്ദർശന തിരക്കിലാണ് 40-ാമത് അന്താരാഷ്ട്ര പുസ്തകോത്സവം നടക്കുന്ന ശാർജയിലെ എക്സ്‌പോ സെന്റർ വേദികൾ. പുസ്തകോത്സവം നാലുദിനം പിന്നിടുമ്പോൾ ആയിരക്കണക്കിന് ആളുകൾ അക്ഷരനഗരി സന്ദർശിച്ചുകഴിഞ്ഞു. സന്ദർശകരിൽ ബഹുഭൂരിഭാഗവും മലയാളികളാണെന്നത് വായനയെ മലയാളികളാണേറെ സ്നേഹിക്കുന്നതെന്ന് ദ്യോതിപ്പിക്കുന്നു.

  
Sharjah, Gulf, UAE, News, Top-Headlines, Book, Festival, Kerala, India, Sharjah Book Fair attracts large number of people.



വെള്ളി, ശനി ദിവസങ്ങളിൽ പുസ്തകോത്സവം സന്ദർശിക്കാൻ അഭൂതപൂർവമായ തിരക്കാണുണ്ടായത്. സുന്ദരമായ വസന്ത കാലത്ത് ലോകത്തിന്റെ അഷ്ടദിക്കുകളിൽ നിന്നും നിറവും ഭംഗിയും സൗരഭ്യവും ഭാഷ വൈവിധ്യങ്ങളും നിറഞ്ഞ അക്ഷരങ്ങളാൽ മെനഞ്ഞെടുത്ത ഈ പുസ്തക മലരുകളുടെ കലവറയിലേക്കൊന്ന്
പാദമൂന്നുക.

നൂറ്റാണ്ടുകൾക്കു മുമ്പ് ഇന്നത്തെ സാഹചര്യവും ഭൗതീക സൗകര്യവുമില്ലാതിരുന്ന ഒരു കാലത്ത് എന്ത്മാത്രം ത്യാഗം സഹിച്ചായിരിക്കണം അവരിത്രയും ബ്രഹ്ത്തായ രചനകൾ നടത്തിയിട്ടുണ്ടാവുക. തനിച്ച് ആ റാകുകളുടെ ഇടയിലൂടെ ഒന്ന് തലോടി സഞ്ചരിച്ചു നോക്കു, സ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും അറിവിൻ രുചി നിറഞ്ഞ, രചയിതാക്കളുടെ വിയർപ്പിൻ ഗന്ധം നമുക്കാസ്വദിക്കാൻ കഴിയും.

ഇൻഡ്യൻ പുസ്തകങ്ങളുടെ പ്രകാശനം നടക്കുന്ന റൈറ്റേഴ്‌സ് ഫോറത്തിൽ വെള്ളിയാഴ്ച 14-ഉം ശനിയാഴ്ച 20-ഉം മലയാള പുസ്തകങ്ങളുടെ പ്രകാശനങ്ങളാണ് ഉണ്ടായിരുന്നത്. കൂടാതെ മിക്ക സ്റ്റാളുകളിലും പുസ്തക പ്രകാശനങ്ങളുണ്ടായിരുന്നു. കുട്ടികളുടെ പുസ്തക പ്രകാശനങ്ങളും ഉൾപെടുന്നു.

മലയാളത്തിലെ ഇരുത്തം വന്ന എഴുത്തുകാരായ സുഭാഷ് ചന്ദ്രൻ, കുരീപ്പുഴ ശ്രീകുമാർ, എൻ പി ഹാഫിസ് മുഹമ്മദ്, സുറാബ്, മനോജ് കുറൂർ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, സി പി ഐ നേതാവ് സി ദിവാകരൻ, സിനിമാരംഗത്തുനിന്ന് രഞ്ജിപണിക്കർ, ആസിഫ് അലി എന്നിവരും പുസ്തകമേളയിലെത്തുകയുണ്ടായി.

സ്റ്റാളുകൾ സന്ദർശിക്കുന്ന വിദ്യാർഥികളുടെ എണ്ണവും നാൾക്കു നാൾ കൂടുന്നു. ശാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായുള്ള കുട്ടികൾക്കായുള്ള വിവിധ ശിൽപ ശാലകളും നടക്കുന്നുണ്ട്. പങ്കെടുക്കുന്നവരുടെ എണ്ണം കൂടിവരുന്നു.


Keywords: Sharjah, Gulf, UAE, News, Top-Headlines, Book, Festival, Kerala, India,  Sharjah Book Fair attracts large number of people.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?