ആരാണ് കൂടുതല്‍ കെയറിങ്, ആരാണ് കൂടുതല്‍ ഫ്രന്‍ഡ് ലി? അഭിമുഖത്തിനിടെ നടിയുടെ മാസ് മറുപടിയില്‍ ചൂളി അവതാരകന്‍


കൊച്ചി: (www.kvartha.com 17.11.2021) അഭിമുഖത്തിനിടെ അവതാരകനെ ഞെട്ടിപ്പിച്ചുകൊണ്ട് കുറുപ്പിലെ ആന്ധ്ര സ്വദേശിനിയായ നായികയുടെ മറുപടി. വന്‍ഹിറ്റായി കുറുപ്പ് സിനിമ മുന്നേറിക്കൊണ്ടിരിക്കെ ദുല്‍ഖര്‍ സല്‍മാനെയും നായിക ശോഭിത ധൂളിപാലയേയും ഉള്‍പെടുത്തിക്കൊണ്ടുള്ള അഭിമുഖത്തിലെ സംഭാഷണമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

News, Kerala, State, Kochi, Entertainment, Cinema, Business, Finance, Actor, Anchor shocked to hear Actress Shobhita's reply


മലയാളത്തിന്റെ യുവതാരങ്ങളായ നിവിന്‍ പോളിക്കും ദുല്‍ഖര്‍ സല്‍മാനുമൊപ്പം അഭിനയിച്ച ശോഭിതയോട് ആരാണ് കൂടുതല്‍ കെയറിങ്, ആരാണ് കൂടുതല്‍ ഫ്രന്‍ഡ് ലി എന്നായിരുന്നു അവതാരകന്റെ ചോദ്യം. ചോദ്യം കേട്ട് ആശ്ചര്യത്തോടെ കെയറിങ് എന്നാണോ ചോദിച്ചത് എന്ന് എടുത്തു ചോദിക്കുന്നുണ്ട് ശോഭിത. പെട്ടെന്നുതന്നെ തനിക്ക് ആരുടേയും
കെയറിങ് ആവശ്യമില്ലെന്ന് പ്രതികരിക്കുന്നു.

'കെയറിങ്... എനിക്ക് കെയറിങിന്റെ ആവശ്യമില്ല. എന്റെ ഒപ്പം അഭിനയിക്കുന്നവര്‍ കെയര്‍ ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുമില്ല. ദുല്‍ഖര്‍ നല്ലൊരു സുഹൃത്താണ്.' ശോഭിത പറഞ്ഞു. ശോഭിതയുടെ മറുപടി കേട്ട് പൊട്ടിച്ചിരിക്കുന്ന ദുല്‍ഖറിനേയും പുറത്തുവന്ന വീഡിയോയില്‍ കാണാം.

Keywords: News, Kerala, State, Kochi, Entertainment, Cinema, Business, Finance, Actor, Anchor shocked to hear Actress Shobhita's reply

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?