ട്രെയിന്‍ യാത്രാ നിരക്ക് സാധാരണ സ്ഥിതിയിലേക്കെത്തുന്നു; സ്പെഷ്യല്‍ ടാഗ് നിര്‍ത്തലാക്കും
ന്യൂഡെല്‍ഹി: (www.kvartha.com 13.11.2021) ട്രെയിന്‍ യാത്രാ നിരക്ക് സാധാരണ സ്ഥിതിയിലേക്കെത്തുന്നു. മെയില്‍, എക്സ്പ്രസ് ട്രെയിനുകള്‍ക്കുള്ള സ്പെഷ്യല്‍ ടാഗ് നിര്‍ത്തലാക്കും. കോവിഡിന് മുമ്പുള്ള ടികെറ്റ് നിരക്കിലേക്ക് അടിയന്തര പ്രാബല്യത്തോടെ മടങ്ങാനും വ്യക്തമാക്കി ഇന്‍ഡ്യന്‍ റെയില്‍വേ ഉത്തരവിറക്കി.
ടികെറ്റിന് അധിക തുക ഈടാക്കിയുള്ള ഈ സര്‍വീസ് സ്ഥിരം യാത്രികര്‍ക്കും സാധാരണക്കാര്‍ക്കും ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു. സാധാരണ നമ്പറില്‍ തന്നെ പ്രവര്‍ത്തിപ്പിക്കാമെന്നും കോവിഡിന് മുമ്പുള്ള നിരക്കിലേക്ക് മാറണമെന്നും സോണല്‍ ഓഫീസര്‍മാര്‍ക്ക് വെള്ളിയാഴ്ച റെയില്‍വെ ബോര്‍ഡ് അയച്ച കത്തില്‍ അറിയിച്ചു.
കോവിഡ് ഭീഷണി ഒഴിയുന്നതോടെയാണ് രാജ്യത്തെ ട്രെയിന്‍ സര്‍വീസുകള്‍ സാധാരണ നിലയിലാവുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ലോക് ഡൗണ്‍ ഇളവ് ചെയ്തതിന് ശേഷം സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ മാത്രമാണ് റെയില്‍വെ നടത്തിയിരുന്നത്. ആദ്യം ദീര്‍ഘദൂര ട്രെയിനുകളും പിന്നീട് പാസഞ്ചര്‍ തീവണ്ടികള്‍ പോലും ഇത്തരത്തില്‍ സ്പെഷ്യല്‍ ടാഗോടെയാണ് ഓടിച്ചിരുന്നത്.
Keywords: New Delhi, News, National, Travel, Train, Ticket, Price, Covid 19, Old ticket prices for train travel no longer; The special tag will be terminated
Powered by Info News For You

Comments
Post a Comment