മലയാളികളുടെ ഹൃദയം കവര്‍ന്ന 'ചോക്ലേറ്റ് ഹീറോ' കുഞ്ചാക്കോ ബോബന് പിറന്നാള്‍
കൊച്ചി: (www.kvartha.com 02.11.2021) മലയാളികളുടെ ഹൃദയം കവര്‍ന്ന 'ചോക്ലേറ്റ് ഹീറോ' കുഞ്ചാക്കോ ബോബന് പിറന്നാള്‍. ഫാസിലിന്റെ സംവിധാനത്തിലുള്ള 'ധന്യ'യെന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് കുഞ്ചാക്കോ ബോബന്‍ സിനിമയിലേക്ക് ചുവടുവയ്ക്കുന്നത്. കുഞ്ചാക്കോ ബോബന്റെ പിതാവ് ബോബന്‍ കുഞ്ചാക്കോയായിരുന്നു 1981ല്‍ 'ധന്യ' നിര്‍മിച്ചത്.
പിന്നീട് 'അനിയത്തി പ്രാവി'ലൂടെ യുവാക്കളുടെയും കുടുംബപ്രേക്ഷകരുടെയും ഹൃദയത്തിലേക്ക് ചേക്കേറി ഈ പ്രണയനായകന്‍. ചോക്ലേറ്റ് ഹീറോയെന്ന വിളിപ്പേരും കുഞ്ചാക്കോ സ്വന്തമാക്കി. പ്രണയത്തിന്റെ മറ്റൊരു വസന്തമായി 'നിറം' വന്നതോടെ പെണ്‍കുട്ടികളുടെ സ്വപ്‌ന നായകനായി. കുഞ്ചാക്കോ ബോബന്‍- ശാലിനി കെമിസ്ട്രി തിയേറ്ററുകളില്‍ വീണ്ടും ക്ലികായതോടെ ട്രെന്‍ഡ് സെറ്ററാകുകയായിരുന്നു 'നിറം'.
തുടര്‍ന്ന് ദോസ്ത്, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, കസ്തൂരിമാന്‍, സ്വപ്‌നക്കൂട് തുടങ്ങിയവയാണ് ഹിറ്റുകളായി കുഞ്ചാക്കോ ബോബന്റെ ക്രഡിറ്റിലുണ്ടായിരുന്നത്. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളിലും കുഞ്ചാക്കോ തിളങ്ങി. ചോക്ലേറ്റ് നായകനായി ഒട്ടേറെ വര്‍ഷങ്ങള്‍ മലയാളികളുടെ ഹൃദയം കവര്‍ന്ന കുഞ്ചാക്കോ ബോബന് ജന്മദിനാശംസകള്‍ നേരുകയാണ് ആരാധകര്‍.
Keywords: Kochi, News, Kerala, Cinema, Entertainment, Actor, Birthday, Kunchacko Boban, Trending, Movie, Happy Birthday to Actor Kunchacko Boban
Powered by Info News For You

Comments
Post a Comment