'അവള്‍ ഒറ്റയ്ക്കാണ്, ഞാനും പോകും എന്റെ മോളുടെ അടുത്തേക്ക്'; നൊമ്പരമുണര്‍ത്തി മോഫിയയുടെ പിതാവിന്റെ ഫേസ്ബുക് പോസ്റ്റ്
ആലുവ: (www.kvartha.com 25.11.2021) ഗാര്‍ഹിക പീഡനത്തിന് പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയതിന് പിന്നാലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നിയമവിദ്യാര്‍ഥിനി മോഫിയ പര്‍വീണിന്റെ പിതാവിന്റെ ഫേസ്ബുക് പോസ്റ്റ് ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും ഇടയില്‍ വേദനയാകുന്നു. പിതാവ് ദില്‍ശാദാണ് താന്‍ മകള്‍ക്കൊപ്പം പോവുകയാണെന്ന് കാണിച്ച് ബുധനാഴ്ച ഫേസ്ബുകില്‍ പോസ്റ്റിട്ടത്. മകളുടെ അകാല മരണത്തില്‍ ഉള്ളുലഞ്ഞുള്ള കുറിപ്പ് ആരിലും നൊമ്പരമുണര്‍ത്തുകയാണ്.
ദില്‍ശാദിന്റെ ഫേസ്ബുക് കുറിപ്പ്:
'എന്റെ മോള്‍ കരളിന്റെ ഒരു ഭാഗം. ഞാനും പോകും എന്റെ മോളുടെ അടുത്തേക്ക്. മോള്‍ ഇപ്പോള്‍ ഒറ്റയ്ക്കാണ്. എന്നും എന്നും ഞാനായിരുന്നു മോള്‍ക്ക് തുണ. എന്തു പ്രശ്‌നമുണ്ടെങ്കിലും മോള്‍ പപ്പാ എന്നൊരു വിളിയാണ്. അവിടെയെത്തും ഞാന്‍. മോള്‍ക്ക് സോള്‍വ് ചെയ്യാന്‍ പറ്റാത്ത എന്തു പ്രശ്‌നത്തിനും എന്നെ വിളിക്കും. പക്ഷേ, ഇതിനു മാത്രം വിളിച്ചില്ല. പപ്പേടെ ജീവന്‍ കൂടി വേണ്ടെന്ന് വിചാരിച്ചിട്ടുണ്ടാവും. പക്ഷേ, ഞാന്‍ വിട്ടുകൊടുക്കാന്‍ തയാറല്ല. ദൈവമായിട്ട് പിടിപാട് കുറവാണ്. എന്നാലും ഒന്നു ട്രൈ ചെയ്തു നോക്കാം'. ദില്‍ശാദ് ഫേസ്ബുകില്‍ കുറിച്ചു.
ഭര്‍ത്താവിനും ഭര്‍തൃ വീട്ടുകാര്‍ക്കും സ്ഥലം സര്‍കിള്‍ ഇന്‍സ്‌പെക്ടര്‍ക്കുമെതിരെ ഗുരുതര ആരോപണം ഉന്നയിച്ചാണ് എടയപ്പുറം കക്കാട്ടില്‍ വീട്ടില്‍ മോഫിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തെ തുടര്‍ന്ന് ഭര്‍ത്താവിനും ഭര്‍തൃ വീട്ടുകാര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. ഭര്‍ത്താവ് സുഹൈല്‍, ഭര്‍ത്താവിന്റെ പിതാവ്, മാതാവ് എന്നിവര്‍ക്കെതിരെയാണ് ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തത്. ഇവര്‍ അറസ്റ്റിലായി.
Powered by Info News For You

Comments
Post a Comment