ഭർതൃമതിയായ യുവതിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തൃക്കരിപ്പൂർ: (www.kasargodvartha.com 02.11.2021) ഭർതൃമതിയായ യുവതിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂരിൽ വ്യാപാരിയായ പെരുമ്പയിലെ ജബ്ബാറിന്റെ ഭാര്യയും പടന്ന തെക്കേക്കാട്ടെ മുസ്ത്വഫ - ആഇശ ദമ്പതികളുടെ മകളുമായ ജാഫിന (22) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെയാണ് സംഭവം. നാലുമാസം പ്രായമായ കുഞ്ഞുണ്ട്. ഒരു വർഷം മുമ്പാണ് ജബ്ബാറും ജാഫിനയും തമ്മിലുള്ള വിവാഹം നടന്നത്. ഹൊസ്ദുർഗ് തഹസിൽദാർ മണിരാജിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ നടത്തി. പരിയാരത്തെ കണ്ണൂർ ഗവ. മെഡികൽ കോളജിൽ പോസ്റ്റ് മോർടെം നടത്തും.
അതേസമയം ജാഫിനയുടെ മരണത്തിൽ ദുരൂഹതയുള്ളതായി ബന്ധുക്കൾ ആരോപിച്ചു. കൂടുതൽ അന്വേഷണങ്ങൾക്ക് മാത്രമേ ഇതുസംബന്ധിച്ച് എന്തെങ്കിലും പറയാൻ കഴിയൂവെന്ന് ചന്തേര പൊലീസ് പറഞ്ഞു.
Powered by Info News For You

Keywords: News, Kerala, Trikaripur, Kasaragod, Woman, Dead, Dead body, House-wife, Top-Headlines, Hanged, Payyanur, Wedding, College, Police, Woman found dead.
< !- START disable copy paste -->
Powered by Info News For You
Comments
Post a Comment