മുല്ലപ്പെരിയാർ അണക്കെട്ടിന്റെ തമിഴ്‌നാടിന്റെ അവകാശം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് കർഷകസംഘം കേരള-തമിഴ്നാട് അതിർത്തി ഉപരോധിച്ചു

കമ്പം: (www.kvartha.com 02.11.2021) മുല്ലപ്പെരിയാർ അണക്കെട്ടിന്റെ തമിഴ്‌നാടിന്റെ അവകാശം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട്  പെരിയാർ വൈഗൈ ഇറിഗേഷൻ അഞ്ച് ജില്ലാ കർഷകസംഘം കേരള-തമിഴ്നാട് അതിർത്തി ഉപരോധിച്ചു. മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 142 അടിയായി ഉയർത്തുന്നതിനെ എതിർക്കുന്ന  കേരള സർകാരിന്റെ നിലപാടിൽ പ്രതിഷേധിച്ചായിരുന്നു ഉപരോധം.

Kerala, Tamilnadu, Mullaperiyar Dam, Mullaperiyar, Farmers, Border, Government, Top-Headlines, Kumali, Police, Custody, District Collector, Farmers blockade Kerala-Tamil Nadu border demanding return of Mullaperiyar Dam rights to Tamil Nadu.

അണക്കെട്ട് വിഷയത്തിൽ തമിഴ്നാടിന്റെ അവകാശം തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്കുള്ള പാതകൾ ഉപരോധിക്കാനും പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനിച്ചിരുന്നു. ഇതേ തുടർന്ന് അഞ്ച് ജില്ലാ കർഷകസംഘം സംസ്ഥാന പ്രസിഡന്റ് എസ് ആർ തേവരുടെ നേതൃത്വത്തിൽ കർഷകർ പ്രതിഷേധ പ്രകടനമായി കുമളി റോഡിലേക്ക് എത്തി. 

റോഡിൽ കുത്തിയിരുന്ന രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതോടെ കർഷകരും അധികൃതരും തമ്മിൽ വാക്കേറ്റമുണ്ടായി. ഉത്തമപാളയം അസിസ്റ്റന്റ് കലക്ടർ അർജുനൻ, തേനി ജില്ലാ കലക്ടർ കെ വി മുരളീധരനെ ഫോണിൽ ബന്ധപ്പെട്ടു. പ്രതിഷേധക്കാരോട്  കലക്ട്രേറ്റിൽ എത്താൻ ആവശ്യപ്പെട്ടു. തുടർന്ന് സമര പരിപാടികൾ അവസാനിപ്പിച്ച് കർഷകർ കലക്ട്രേറ്റിൽ  എത്തി.

സമരത്തിൽ കർഷക സംഘം ജനറൽ സെക്രടറി പൊൻകാച്ചി കണ്ണൻ, ഡെപ്യൂടി സെക്രടറി ലോഗനാഥൻ, കോഓർഡിനേറ്റർ അൻവർ ബാലശിങ്കം തുടങ്ങി അനവധി പേർ പങ്കെടുത്തു.



Keywords: Kerala, Tamilnadu, Mullaperiyar Dam, Mullaperiyar, Farmers, Border, Government, Top-Headlines, Kumali, Police, Custody, District Collector, Farmers blockade Kerala-Tamil Nadu border demanding return of Mullaperiyar Dam rights to Tamil Nadu.

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?