'മംഗ്ളുറു ആരോഗ്യ കുടുംബ ക്ഷേമ ഓഫീസിൽ ഞെട്ടിക്കുന്ന ലൈംഗിക അതിക്രമങ്ങൾ'; ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. രത്നാകറിനെ പൊലീസ് അറസ്റ്റ് ചെയ്തു

സൂപ്പി വാണിമേൽ

മംഗ്ളുറു: (www.kasargodvartha.com 28.11.2021) ഗര ഹൃദയത്തിലെ ഗവ. വെന്റ് ലോക് ആശുപത്രിയിൽ പ്രവർത്തിക്കുന്ന ജില്ല ആരോഗ്യ കുടുംബ ക്ഷേമ ഓഫീസിൽ ജീവനക്കാരികൾക്ക് നേരെ ഡ്യൂടി സമയം ലൈംഗിക അതിക്രമം നടന്നെന്ന് പരാതി. സംഭവവുമായി ബന്ധപ്പെട്ട് ജില്ല പ്രോഗ്രാം ഓഫീസർ ഡോ. രത്നാകറിനെ പൊലീസ് അറസ്റ്റ് ചെയ്തു. താൻ ചുമതല വഹിക്കുന്ന ഓഫീസിൽ കരാർ വ്യവസ്ഥയിൽ ജോലി ചെയ്യുന്ന എട്ട് വനിതകളോട് വളരെ മോശമായി പെരുമാറുന്ന ഡോക്ടർ എതിർത്താൽ അടിക്കുകയും ഡ്യൂടിയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നാണ് ആക്ഷേപം.
                          
News, Karnataka, Top-Headlines, Mangalore, Complaint, Assault, Arrest, Doctor, Government, Govt. Hospitals, District, Worker, Case, Report, Investigation, Complaint of assault; Dist. Programme officer arrested.

ഇയാളുടെ പ്രവൃത്തികളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൾ പ്രചരിച്ചതോടെ ഈ മാസം എട്ടിന് സെർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. കാൽ തിരുമ്മിക്കുക, മാറിടത്തിൽ തല ചേർത്തുവെക്കുക, മടിയിലിരുത്തി കെട്ടിപ്പിടിക്കുക തുടങ്ങിയ ആഭാസങ്ങൾ ഇയാളിൽ നിന്നുണ്ടായെന്നും പൊറുതിമുട്ടിയെങ്കിലും ജീവനക്കാരികൾ പ്രത്യാഘാതങ്ങൾ ഭയന്ന് പരാതി നൽകാൻ സന്നദ്ധമായിരുന്നില്ലെന്നുമാണ് റിപോർട്.

ഡോക്ടറുടെ സസ്പെൻഷൻ അറിഞ്ഞ മംഗ്ളുറു വനിത പൊലീസ് സബ് ഇൻസ്പെക്ടർ അയാളുടെ പീഡനം അനുഭവിച്ചതായി പറയുന്ന ജീവനക്കാരികളോട് പരാതി നൽകാൻ നിർദേശിക്കുകയും പൊലീസ് ഒപ്പമുണ്ടാവും എന്ന ഉറപ്പ് നൽകുകയും ചെയ്തിട്ടും ആരും ധൈര്യപ്പെട്ടില്ല. സാമൂഹിക പ്രവർത്തക നൽകിയ പരാതിയെത്തുടർന്നാണ് ഡോക്ടറെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തിയത്.

കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരായതിനാൽ പീഡനം സംബന്ധിച്ച് പരാതി നൽകിയാൽ തൊഴിൽ സുരക്ഷക്ക് ഭീഷണിയാവുമെന്നാണ് ഇരകൾ പറയുന്നതെന്ന് മംഗ്ളുറു സിറ്റി പൊലീസ് കമീഷനർ എൻ ശശികുമാർ പറഞ്ഞു. മജിസ്ട്രേറ്റ് മുമ്പാകെ മൊഴി നൽകാൻ അവർ സന്നദ്ധരാണെന്നും എട്ട് ജീവനക്കാരികളോടും കേസ് അന്വഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരായി മൊഴി നൽകാൻ ആവശ്യപ്പെട്ട് നോടീസ് നൽകിയിട്ടുമുണ്ടെന്നും കമീഷനർ പറഞ്ഞു.

കുന്താപുരം, മടിക്കേരി, പെരിയപട്ടണം തുടങ്ങിയ സ്ഥലങ്ങളിൽ ജീവനക്കാരികളുമൊത്ത് ഡോക്ടർ മാറിമാറി യാത്രകൾ നടത്തിയെന്നും പൊലീസ് അന്വേഷണത്തിൽ അറിവായിട്ടുണ്ടെന്നാണ് വിവരം.

ഡോക്ടറുടെ ലൈംഗിക അതിക്രമങ്ങൾ സംബന്ധിച്ച് നേരത്തെ ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തിൽ ദേശീയ വനിത കമീഷൻ സംഭവം അന്വേഷിച്ച് റിപോർട് നൽകാൻ നിർദേശം നൽകിയിരുന്നതായി കമീഷനർ അറിയിച്ചു.

എന്നാൽ ഡോക്ടർ സ്ഥലം മാറാതെ അയാൾക്ക് എതിരെ മൊഴി നൽകാനാവില്ലെന്നാണ് ഇരകൾ പറഞ്ഞതെന്നും ലഭ്യമായ വിവരങ്ങളും സാഹചര്യങ്ങളും ഉൾപെടുത്തി റിപോർട് നൽകാനേ കഴിഞ്ഞുള്ളൂവെന്നുമാണ് പൊലീസ് പറയുന്നത്. സംഭവം ഡോ. രത്നാകറിന്റെ അറസ്റ്റിൽ കലാശിച്ച ശേഷം ജീവനക്കാരികളുടെ സുരക്ഷ ഉറപ്പുവരുത്തണം എന്നാവശ്യപ്പെട്ട് ജില്ല ആരോഗ്യ ഓഫീസർ ഡോ. എം കിഷോർ കുമാർ സിറ്റി പൊലീസ് കമീഷനറെ സമീപിച്ചു.


Keywords: News, Karnataka, Top-Headlines, Mangalore, Complaint, Assault, Arrest, Doctor, Government, Govt. Hospitals, District, Worker, Case, Report, Investigation, Complaint of assault; Dist. Programme officer arrested.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?