പീരുമേട്ടില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു; യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
പീരുമേട്: (www.kvartha.com 27.11.2021) ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു. അപകടത്തില്‍ കാറില്‍ ഉണ്ടായിരുന്നയാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ദേശീയപാതയില്‍ വെള്ളിയാഴ്ച ഒരു മണിയോടെയായിരുന്നു സംഭവം. മാഹിയില്‍നിന്ന് ഉപ്പുതറയിലേക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. കാറില്‍ മിഥുന്‍ എന്ന യാത്രക്കാരന്‍ മാത്രമാണ് ഉണ്ടായിരുന്നത്.
കാറിന്റെ മുന്‍വശത്തുനിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ട മിഥുന്‍ വാഹനം നിര്‍ത്തി പുറത്തിറങ്ങുകയായിരുന്നു. ഉടന്‍ തന്നെ വാഹനത്തില്‍ നിന്ന് രേഖകളും ബാഗും മറ്റും പുറത്തെടുത്തു. തുടര്‍ന്ന് ഹൈവേ പൊലീസിനെയും പീരുമേട് അഗ്നിരക്ഷാസേനയെയും വിവരമറിയിക്കുകയായിരുന്നു.
അഗ്നിരക്ഷാസേനയെത്തി തീയണച്ചു. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. എന്‍ജിന്‍ തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
Keywords: News, Kerala, Car, Fire, Accident, Escaped, Car caught fire in Peerumedu
Powered by Info News For You

Comments
Post a Comment