റേഷനരിയില്‍ രൂക്ഷഗന്ധം അനുഭവപ്പെട്ടു, പരിശോധിച്ചപ്പോള്‍ ദ്രവിച്ച നിലയില്‍ പാമ്പിനെ കണ്ടെത്തിയതായി പരാതി

വയനാട്: (www.kvartha.com 13.11.2021) റേഷനരിയില്‍ ദ്രവിച്ച നിലയില്‍ പാമ്പിനെ കണ്ടെത്തിയതായി പരാതി. മാനന്തവാടി മുതിരേരി പണിയ കോളനിയിലെ ബിന്നി വാങ്ങിയ റേഷനരിയില്‍ ചത്ത പാമ്പിനെ കണ്ടെന്നാണ് പരാതി. കോളനിക്ക് അടുത്തുള്ള തിടങ്ങഴി റേഷന്‍ കടയില്‍ നിന്ന് 15 ദിവസം മുമ്പാണ് കുടുംബം അരി വാങ്ങിയത്. 

50 കിലോ അരി രണ്ട് ചാക്കുകളിലാക്കിയാണ് വീട്ടിലേക്ക് കൊണ്ടുപോയത്. രൂക്ഷ ഗന്ധം അനുഭവപ്പെട്ടതോടെ ചാക്കിലെ അരി പരിശോധിച്ചപ്പോള്‍ ദ്രവിച്ച നിലയില്‍ പാമ്പിനെ കണ്ടെന്ന് കുടുംബം അരോപിച്ചു. 

Wayanad, News, Kerala, Snake, Shop, Complaint, House, ration rice, Complaint that dead snake found in ration rice in Wayanad

സംഭവത്തെ തുടര്‍ന്ന് റേഷന്‍ ഇന്‍സ്‌പെക്ടര്‍ വീട്ടിലെത്തി പരിശോധന നടത്തി. തിടങ്ങഴി റേഷന്‍ കടയിലെ ജീവനക്കാര്‍ക്ക് വീഴ്ച സംഭവിച്ചതായി കരുതുന്നില്ലെന്നും സിവില്‍ സപ്ലൈസ് വകുപ്പിനെ വിവരം അറിയിച്ചിട്ടുണ്ടെന്നുമാണ് വിശദീകരണം നല്‍കുന്നത്.

Keywords: Wayanad, News, Kerala, Snake, Shop, Complaint, House, ration rice, Complaint that dead snake found in ration rice in Wayanad


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?