കല്ലടയാറ്റില്‍ കുളിക്കാനിറങ്ങിയ നവവരനും ഭാര്യാസഹോദരനും മുങ്ങിമരിച്ചു
കൊല്ലം: (www.kvartha.com 09.11.2021) തെന്മലയില്‍ നവവരനും ഭാര്യാസഹോദരനും പുഴയില്‍ മുങ്ങിമരിച്ചു. കല്ലടയാറ്റില്‍ കുളിക്കാനിറങ്ങിയ കരുനാഗപ്പള്ളി കോഴിക്കോട് പുതുക്കാട്ട് വടക്കതില്‍ അന്‍സില്‍(26), ഭാര്യാസഹോദരന്‍ കുലശേഖരപുരം പുന്നക്കുളം പുത്തന്‍ വീട്ടില്‍ കിഴക്കതില്‍ അല്‍ത്താഫ്(23) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ പരപ്പാര്‍ അണക്കെട്ടിന് തൊട്ടുതാഴെയുള്ള കുളിക്കടവിലായിരുന്നു അപകടം. രണ്ട് കാറുകളിലായി 11 അംഗസംഘം തമിഴ്‌നാട്ടിലെ രാമേശ്വരം, ഏര്‍വാടി പള്ളി എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ശേഷം തെന്മല വഴി കരുനാഗപ്പള്ളിക്ക് പോകുന്നതിനിടെ കല്ലടയാറ്റിലെ കുളിക്കടവില്‍ കുളിക്കാനിറങ്ങുകയായിരുന്നു.
അപകടത്തെ തുടര്‍ന്ന് നാട്ടുകാരും പരിസരവാസികളും ചേര്‍ന്നാണ് യുവാവക്കളുടെ മൃതദേഹം കണ്ടെത്തിയത്. അന്‍സിലിന്റെ വിവാഹം കഴിഞ്ഞമാസം 18ന് ആയിരുന്നു കഴിഞ്ഞത്.
Powered by Info News For You

Comments
Post a Comment