കൈക്കൂലി നല്‍കേണ്ടി വരുന്നുവെന്ന് തുറന്നുപറഞ്ഞ് അധ്യാപകര്‍; പ്രഭാഷണത്തിനിടെ ഒരു നിമിഷം തപ്പിതടഞ്ഞ് രാജസ്ഥാന്‍ മുഖ്യമന്ത്രി, വീഡിയോ
ജയ്പൂര്‍: (www.kvartha.com 17.11.2021) പൊതുവേദിയില്‍ കൈക്കൂലി അടക്കമുള്ള തെറ്റായ പ്രവണതകള്‍ കുറഞ്ഞുവെന്ന് വിശദമാക്കുന്നതിനിടെ സദസിലെ ആളുകളുടെ പ്രതികരണത്തില്‍ സ്തബ്ധനായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്. സംസ്ഥാനത്ത് അഴിമതി കുറഞ്ഞുവെന്നും കൈക്കൂലി കുറഞ്ഞുവെന്നും സംസാരിക്കുന്നതിനിടയിലായിരുന്നു സംഭവം. ഇപ്പോഴും നിങ്ങള്‍ക്ക് സ്ഥലം മാറ്റം ലഭിക്കാനായി പണം നല്‍കേണ്ടി വരാറുണ്ടോയെന്ന് മുഖ്യമന്ത്രി ചോദിച്ചപ്പോഴാണ് സദസിലുണ്ടായിരുന്ന അധ്യാപകര്‍ ഇപ്പോഴും കൈക്കൂലി നല്‍കേണ്ടി വരുന്നുവെന്ന് പ്രതികരിച്ചത്.
പ്രതീക്ഷിക്കാത്ത മറുപടി കേട്ടതോടെ ഒരു നിമിഷം വാക്കുകള്‍ തപ്പിത്തടഞ്ഞ് മുഖ്യമന്ത്രി. ഒരു നിമിഷം നിശബ്ദനായ അശോക് ഗെലോട് സമനില വീണ്ടെടുത്ത് അത് ദൗര്‍ഭാഗ്യകരമായ സംഗതിയാണെന്ന് വിലയിരുത്തുകയായിരുന്നു. അധ്യാപകരെ അഭിനന്ദിച്ചുകൊണ്ട് ജയ്പൂരില്‍ നടന്ന പരിപാടിയിലാണ് ഗെലോടിനെ പ്രഭാഷണ മധ്യേ നിശബ്ദനാകേണ്ട അവസ്ഥ നേരിട്ടത്.
ഇതിന് പിന്നാലെ ട്രാന്‍സ്ഫര്‍ അടക്കമുള്ള കാര്യങ്ങള്‍ക്കായി കൈക്കൂലി നല്‍കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാന്‍ പ്രത്യേക നയം കൊണ്ടുവരുമെന്ന് അറിയിച്ചാണ് ഗെലോട് പ്രഭാഷണം അവസാനിപ്പിച്ചത്. കൈക്കൂലി നല്‍കേണ്ടി വരുമെന്ന സദസിന്റെ ഒറ്റക്കെട്ടായ മറുപടിയില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി പതറുന്നത് പുറത്തുവന്ന ദൃശ്യങ്ങളിലും വ്യക്തമാണ്.
മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെ രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിംഗ് ഡോട്സ്ര വേദിയിലെത്തി കൈക്കൂലിക്കെതിരായ നയം കൊണ്ടുവരുമെന്ന് വിശദമാക്കുകയായിരുന്നു. കൈക്കൂലി നല്‍കേണ്ടി വരുന്ന രീതിക്ക് ഈ നയത്തോടെ അവസാനമാകുമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം.
Keywords: News, National, India, Jaipur, Teachers, Rajasthan, Chief Minister, Bribe Scam, Video, Bribes-for-transfer charges leave Gehlot embarrassed#WATCH | At a felicitation program for teachers, in Jaipur, Rajasthan CM Ashok Gehlot asks them if they need to pay money for a transfer. The teachers respond with "Yes". The CM says, "It's very unfortunate that teachers need to pay money for transfer. A policy should be made..." pic.twitter.com/YWAl9QTkSH
— ANI (@ANI) November 16, 2021
Powered by Info News For You

Comments
Post a Comment