യുവാവിനെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തി പണവും രേഖകളും കവർന്നെന്ന കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ; പിടിയിലായവർ മൂന്നായി

കാസർകോട്: (www.kasargodvartha.com 12.11.2021) യുവാവിനെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തി പണവും രേഖകളും കവർന്നെന്ന കേസിൽ ഒളിവിലായിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ സി എം ഇസ്ഹാഖ് (30) ആണ് വെള്ളിയാഴ്ച രാവിലെ അറസ്റ്റിലായത്.

  
Kasaragod, Kerala, News, Top-Headlines, Arrest, Gold, Theft, Police, Complaint, Youth, Kidnap, Case, Complaint of stealing money and gold; one more arrested.



ജൂൺ 22 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചൗക്കി ആസാദ് നഗറിലെ അഹ്‌മദ്‌ നിയാസിനെ കാറിലെത്തിയ മൂന്നംഗ സംഘം ഭീഷണിപ്പെടുത്തി കയ്യിലുണ്ടായിരുന്ന 12000 രൂപ തട്ടിയെടുക്കുകയും പിന്നീട് കാറിൽ കയറ്റി കൊണ്ടുപോയി 15000 രൂപയും എ ടി എം കാർഡും ഒമ്പത് ഗ്രാം സ്വർണവും കൈക്കലാക്കിയെന്നുമാണ് കേസ്.

നേരത്തെ ഈ കേസിൽ രണ്ടുപേർ അറസ്റ്റിലായിരുന്നു. ഇസ്ഹാഖ് സംഭവത്തിന് ശേഷം എറണാകുളത്ത് പോവുകയും വ്യാഴാഴ്ച എറണാകുളത്ത് നിന്ന് വീട്ടിലെത്തിയ വിവരം അറിഞ്ഞപ്പോൾ കസ്റ്റഡിയിൽ എടുക്കുകയും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കാസർകോട് പൊലീസ് ഇൻസ്‌പെക്ടർ പി അജിത് കുമാർ, എസ്‌ഐമാരായ വിഷ്ണു പ്രസാദ്, ആസാദ്, എ എസ് ഐ മനോജ്, സിവിൽ പൊലീസ് ഓഫീസർമാരായ സുരേന്ദ്രൻ, ജെയിംസ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇസ്ഹാഖിനെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.


Keywords: Kasaragod, Kerala, News, Top-Headlines, Arrest, Gold, Theft, Police, Complaint, Youth, Kidnap, Case, Complaint of stealing money and gold; one more arrested.


< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?