പണം തേടിയെത്തിയത് തീരെ പ്രതീക്ഷിക്കാത്തയാള്‍! എടിഎമിനുള്ളില്‍ കടന്നുകയറിയ ഒരു 'കള്ളന്‍' കൗണ്ടറിനുള്ളില്‍ തന്നെ താമസമാക്കി; ഒടുവില്‍ സാഹസികമായി പുറത്തിറക്കി, സംഭവം ഇത്
ബാങ്കോക്: (www.kvartha.com 15.11.2021) എ ടി എമിനുള്ളില്‍ കടന്നുകയറിയ ഒരു 'കള്ളന്‍' പണമെടുക്കാനെത്തിയ ഉപഭോക്താവിനെ ശരിക്കും ഞെട്ടിച്ചു. യന്ത്രത്തിനുള്ളില്‍ കടന്നുകയറി താമസമാക്കിയിരുന്നത് കൂറ്റന്‍ പെരുമ്പാമ്പായിരുന്നു. ഒടുവില്‍ പാമ്പിനെ സാഹസികമായി പുറത്തിറക്കി. തെക്കന്‍ തായ്ലന്‍ഡിലെ സൂററ്റ് താനി പ്രവിശ്യയിലാണ് സംഭവം.
എ ടി എമില്‍ നിന്ന് പണമെടുക്കാനെത്തിയ ഉപഭോക്താക്കളില്‍ ഒരാളാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. പണം പിന്‍വലിക്കുന്നതിനിടെ യന്ത്രത്തിനുള്ളില്‍നിന്ന് അനങ്ങുന്ന ശബ്ദം കേട്ടു. പാമ്പാണെന്ന് സംശയം തോന്നിയതിനെ തുടര്‍ന്ന് മൃഗസംരക്ഷണ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. ഉടന്‍തന്നെ പാമ്പ് പിടുത്തക്കാര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് ഒരു വമ്പന്‍ പെരുമ്പാമ്പ് എ ടി എമിനുള്ളില്‍ കയറികൂടിയതായി കണ്ടെത്തിയത്. മൂന്നുപേര്‍ ചേര്‍ന്ന് ഏറെനേരം പരിശ്രമിച്ച ശേഷമാണ് പാമ്പിനെ പുറത്തെടുത്തത്.
റെറ്റികുലേറ്റഡ് പൈതന്‍ വിഭാത്തില്‍പെട്ട 12 അടി നീളമുള്ള പെരുമ്പാമ്പിനെയാണ് പുറത്തെടുത്തത്. മനുഷ്യനെ വിഴുങ്ങാന്‍ തക്ക വലുപ്പമുള്ള ഇവ സാധാരണയായി പൂച്ചകളെയും നായകളെയും പക്ഷികളെയും എലികളെയും മറ്റു പാമ്പുകളെയുമൊക്കെയാണ് ഭക്ഷണമാക്കുന്നത്.
അല്പം തണുപ്പുള്ള കാലാവസ്ഥയായതിനാല്‍ ചൂടുള്ളതും നനവില്ലാത്തതുമായ സ്ഥലം തേടിയാവാം പെരുമ്പാമ്പ് എ ടി എനുള്ളില്‍ കയറിയതെന്ന് സ്‌നേക് റെസ്‌ക്യു സംഘത്തിലെ അംഗങ്ങള്‍ വ്യക്തമാക്കി. പെരുമ്പാമ്പാണെന്നറിഞ്ഞതോടെ അമ്പരന്ന് പോയതായി പാമ്പ് പിടുത്തക്കാരും വ്യക്തമാക്കി. പുറത്തെടുത്ത ശേഷം ബാഗിനുള്ളിലാക്കിയ പെരുമ്പാമ്പിനെ സുരക്ഷിതമായി വനമേഖലയില്‍ തുറന്നുവിട്ടു.
Powered by Info News For You


Comments
Post a Comment