വളര്‍ത്തുനായ്ക്കളുടെ ആക്രമണത്തില്‍ യുവതിക്ക് ഗുരുതര പരിക്ക്

താമരശ്ശേരി: (www.kvartha.com 14.11.2021) അമ്പായത്തോട്ടില്‍ രണ്ട് വളര്‍ത്തുനായ്ക്കളുടെ ആക്രമണത്തില്‍ യുവതിക്ക് ഗുരുതര പരിക്ക്. അമ്പായത്തോട് മിച്ചഭൂമിയിലെ താമസക്കാരിയായ ഫൗസിയക്കാണ് പരിക്കേറ്റത്. യുവതിയെ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാവിലെ റോഡിലേക്കിറിങ്ങിയ യുവതിയെ നായ്ക്കള്‍ അക്രമിച്ചു വീഴ്ത്തി കടിച്ചുകീറുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. നായ്ക്കളുടെ ഉടമയായ റോഷന്‍ ഇത് കണ്ടിട്ടും ആദ്യം അടുത്തേക്ക് വന്നില്ല. പിന്നീട് നാട്ടുകാര്‍ ഓടിക്കൂടിയതിന് ശേഷം മാത്രമാണ് ഇയാള്‍ നായ്ക്കളെ പിടിച്ചുമാറ്റിയതെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ റോഷനെ പൊലീസ് കസ്റ്റഡിയിലെടുത്തു.  

News, Kerala, Dog, Attack, Woman, Injured, Police, Custody, Woman seriously injured after dog attack

Keywords: News, Kerala, Dog, Attack, Woman, Injured, Police, Custody, Woman seriously injured after dog attack


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?