കുട്ടികളെ കളിക്കാന്‍ വിളിച്ചതിന് അയല്‍ക്കാരന്‍ പത്താംക്ലാസ് വിദ്യാര്‍ഥിയെ മര്‍ദിച്ചതായി പരാതി; കണ്ണിന് ഗുരുതര പരിക്ക്


ആലപ്പുഴ: (www.kvartha.com 05.11.2021) കുട്ടികളെ കളിക്കാന്‍ വിളിച്ചതിന് അയല്‍ക്കാരന്‍ പത്താംക്ലാസ് വിദ്യാര്‍ഥിയെ മര്‍ദിച്ചതായി പരാതി. വിദ്യാര്‍ഥിയുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റു. പല്ലന സ്വദേശി അനിലിന്റെ മകന്‍ അരുണ്‍ കുമാറിന്റെ കണ്ണിനാണ് ഗുരുതര പരിക്കേറ്റത്. അയല്‍വാസി ശാരങ്ധരനെതിരെയാണ് പരാതി.

വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. കുട്ടികളെ കളിക്കാന്‍ വിളിച്ചുകൊണ്ടുപോയതിന്റെ പേരില്‍ അയല്‍വാസിയായ ശാരങ്ധരനാണ് കുട്ടിയെ മര്‍ദിച്ചതെന്ന് പരാതിയില്‍ പറയുന്നു. ശാര്‍ങ്ങധരന്‍ കുട്ടിയെ ദേഹമാസകലം മര്‍ദിച്ചുവെന്നാണ് പരാതി. അടിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടിയ അരുണിനെ വടി വീശി അടിച്ചപ്പോഴാണ് കണ്ണിന് പരിക്കേറ്റതെന്നും കുട്ടിയുടെ ദേഹത്ത് കരുവാളിച്ച പാടുകളുണ്ടെന്നും ക്രൂരമര്‍ദ്ദനമാണ് ശാരങ്ധരന്‍ നടത്തിയതെന്നും അരുണിന്റെ അച്ഛന്‍ പറയുന്നു. 

News, Kerala, State, Alappuzha, Crime, Complaint, Children, Student, Attack, Police, Student's eye injured in neighbors attack


ശാരങ്ധരന്റെ കൊച്ചുമക്കളും അരുണും മറ്റ് കുട്ടികളും ചേര്‍ന്ന് കളിക്കുന്നതിനിടെ ശാരങ്ധരന്‍ വരികയും സ്വന്തം കൊച്ചുമക്കളെ പൊതിരെ തല്ലുകയും ചെയ്തുവെന്നും കുട്ടികളുടെ കളിസാധനങ്ങള്‍ ഇയാള്‍ എടുത്ത് വച്ചുവെന്നും അതെന്തിനാണ് എടുത്തതെന്ന് ചോദിച്ചപ്പോഴാണ് അരുണിനെ തല്ലിയതെന്നും കുട്ടിയുടെ മൊഴിയില്‍ പറയുന്നു.

വിദ്യാര്‍ഥിയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് പരിശോധനാ വിധേയനാക്കിയപ്പോള്‍ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തി. തുടര്‍ ചികിത്സക്കായി വണ്ടാനം മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പൊലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തും.

Keywords: News, Kerala, State, Alappuzha, Crime, Complaint, Children, Student, Attack, Police, Student's eye injured in neighbors attack 

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?