റിപബ്ലിക് ദിനത്തിൽ ചരിത്രം കുറിക്കും ഹിന ഹനീഫിന്റെ സല്യൂട്; സ്വതന്ത്ര ഇൻഡ്യയിൽ ഇതാദ്യമായി ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്നൊരാൾ പരേഡിൽ പങ്കെടുക്കും
തിരുവനന്തപുരം: (www.kvartha.com 23.11.2021) സ്വതന്ത്ര ഇൻഡ്യയിൽ ഇതാദ്യം ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്ന് കോളജ് വിദ്യാർഥിനി റിപബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്നു. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ് ചരിത്രവിഭാഗം ബിരുദ ക്ലാസിലെ ഹിന ഹനീഫ് ആണ് പരേഡ് ഗ്രൗൻഡിൽ പുതുചരിത സല്യൂട് അടിക്കുക. അവസരങ്ങൾ അവകാശമാണെന്ന ബോധത്തോടെ ഹിന തുടരുന്ന പോരാട്ട വഴിയിലാണ് യൂനിവേഴ്സിറ്റി കോളജ് എൻ എസ് എസ് യൂനിറ്റിൽ നിന്ന് ഹിന റിപബ്ലിക് ദിന പരേഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ഹിനയുടെ കഴിവിനുള്ള അംഗീകാരമാണിത് - കോളജ് എൻ എസ് എസ് പ്രോഗ്രാം ഓഫീസറും ഇസ്ലാമിക് ഹിസ്റ്ററി വിഭാഗം അസി. പ്രൊഫസറുമായ ഡോ. ആർ മനോജ് പറഞ്ഞു. ഹിനയുടെ ട്യൂടർ എന്ന നിലയിൽ വലിയ സന്തോഷം - ഹിസ്റ്ററി വിഭാഗം അസി. പ്രൊഫസർ സഖരിയ തങ്ങൾ പറഞ്ഞു. യൂനിവേഴ്സിറ്റി കോളജ് ചരിത്രവിഭാഗത്തിലെ ആദ്യ ബിരുദ വിദ്യാർഥിനി എന്നത് ഹിന കുറിച്ച ചരിത്രം. എൻ സി സി കാഡറ്റാവുകയായിരുന്ന അടുത്ത മോഹം.
1948ലെ എൻ സി സി നിയമം ഹിനയോട് കയർത്തു - നീയാര്?, ആൺ/പെൺ വിദ്യാർഥികൾക്കേ പ്രവേശനമുള്ളൂ. ഹിന നിയമത്തിന്റെ വഴി തേടി. ഭരണഘടനാപരമായ അവസര സമത്വം ചുണ്ടിക്കാട്ടി ഹൈകോടതിയിൽ കേസ് ഫയൽ ചെയ്തു. സിംഗിൽ ബെഞ്ച് വിധി ഹിനയുടെ വാദങ്ങൾ ശരിവെച്ചു. പ്രവേശം നൽകാൻ എൻ സി സി യൂനിറ്റിന് കോടതി നിർദേശം നൽകി. എന്നാൽ എൻ സി സി അധികൃതർ ഡിവിഷൻ ബെഞ്ചിൽ അപീൽ ഹരജി ഫയൽ ചെയ്തു. അതിന്റെ വിധി കാത്തിരിക്കുന്നതിനിടെയാണ് എൻ എസ് എസ് മേഖലയിലേക്ക് തിരിഞ്ഞത്.
Powered by Info News For You

Keywords: Thiruvananthapuram, Kerala, News, Top-Headlines, Republic Day, History, Programme, University, High Court, Appeal, For the first time in India, transgender person will take part in the Republic Day Parade.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment