ഭര്‍തൃമതി അയല്‍വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍; ശരീരത്തില്‍ പൊള്ളലേറ്റ പാടുകള്‍, ദുരൂഹത


കോട്ടയം: (www.kvartha.com 17.11.2021) പാലായില്‍ 28 കാരിയായ ഭര്‍തൃമതിയെ അയല്‍വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏലപ്പാറ സ്വദേശിനി ദൃശ്യയെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തില്‍ പൊള്ളലേറ്റ പാടുകള്‍ കണ്ടെത്തി. യുവതി സ്വയം തീകൊളുത്തിയശേഷം കിണറ്റില്‍ ചാടിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

തിങ്കളാഴ്ച 2.30 ഓടെയാണ് യുവതിയെ വീട്ടില്‍ നിന്നും കാണാതാവുന്നത്. തുടര്‍ന്ന് ഭര്‍തൃവീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തിനിടെയാണ് അയല്‍വാസിയുടെ പുരയിടത്തിലെ കിണറില്‍ നിന്നും ദൃശ്യയുടെ മൃതദേഹം കണ്ടെത്തുന്നത്. കിണറിന് സമീപത്ത് ടോര്‍ച് കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കിണറ്റിനുള്ളില്‍ നിന്നും കണ്ടെത്തിയത്. പിന്നീട് പൊലീസും അഗ്‌നി രക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് മൃതദേഹം പുറത്തെടുക്കുകയായിരുന്നു. വിരലടയാള വിദഗ്ധരും ഫോറന്‍സിക് വിഭാഗവും സംഭവ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

News, Kerala, State, Kottayam, Well, Death, Woman, House Wife, Case, Police, Complaint, Brother, Young woman found dead in a well at Pala


അതേസമയം, ഭര്‍തൃവീട്ടിലെ പീഡനത്തെ തുടര്‍ന്നാണ് സഹോദരിയുടെ മരണമെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ദൃശ്യയുടെ സഹോദരന്‍ മണി ആരോപിച്ചു. സംഭവം നടന്ന ദിവസം സഹോദരിയെ ഭര്‍തൃവീട്ടിലെത്തി കണ്ടിരുന്നുവെന്ന് മണി പറഞ്ഞു. ദൃശ്യയെ കണ്ടശേഷം ഉച്ചയ്ക്ക് ഒരുമണിയോടെ താന്‍ മടങ്ങിയെന്നും അപ്പോള്‍ അവള്‍ സന്തോഷവതിയായിരുന്നെന്നും തുടര്‍ന്ന് ഏലപ്പാറയിലെ സ്വന്തം വീട്ടിലെത്തിയപ്പോഴേക്കും മരണവാര്‍ത്ത അറിഞ്ഞെന്നും മണി പറഞ്ഞു. 

മദ്യപാനികളായ ഭര്‍ത്താവ് രാജേഷും ഭര്‍ത്താവിന്റെ അച്ഛനും ദൃശ്യയെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും യുവതിയുടെ വീട്ടുകാര്‍ ആവശ്യപ്പെട്ടു. 

യുവതി സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിനെ ചൊല്ലി ഭര്‍തൃ വീട്ടുകാര്‍ പ്രശ്‌നമുണ്ടാക്കിയിരുന്നതായി പൊലീസ് പറഞ്ഞു. മരണത്തില്‍ പാലാ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നാല് വര്‍ഷം മുമ്പാണ് ദൃശ്യയും രാജേഷും തമ്മിലുള്ള വിവാഹം നടന്നത്. കുട്ടികളില്ല.

Keywords: News, Kerala, State, Kottayam, Well, Death, Woman, House Wife, Case, Police, Complaint, Brother, Young woman found dead in a well at Pala

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?