കുഞ്ചാക്കോ ബോബനും ശാലിനിയും തകര്‍ത്തഭിനയിച്ച 'മിഴിയറിയാതെ വന്നു നീ..' എന്ന ഗാനം ഓടക്കുഴലില്‍ വായിച്ച് ഡ്രൈവര്‍; ശ്രോതാക്കളായി ചാക്കോച്ചനും മകനും, വൈറല്‍ വീഡിയോ കാണാം


കൊച്ചി:(www.kvartha.com 29.11.2021) നടന്‍ കുഞ്ചാക്കോ ബോബനും ശാലിനിയും തകര്‍ത്തഭിനയിച്ച 'മിഴിയറിയാതെ വന്നു നീ..' എന്ന ഗാനം ഓടക്കുഴലില്‍ വായിച്ച് സുനില്‍ എന്ന ഡ്രൈവര്‍. അജയ് വാസുദേവ് ചിത്രത്തിന്റെ ലൊകേഷനില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. ചാക്കോച്ചന്‍ തന്നെയാണ് ഈ വീഡിയോ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. 

'വാക്കുകള്‍ക്ക് വിവരിക്കാവുന്നതിലും അപ്പുറമായിരുന്നു ആ വികാരം...' എന്ന കുറിപ്പോടെയാണ് ചാക്കോച്ചന്‍ വീഡിയോ പങ്കുവച്ചത്. ഒപ്പം ചാക്കോച്ചന്റെ മകന്‍ ഇസ്ഹാക്കും കേള്‍വിക്കാരായി ഉണ്ട്. മകനെ അടുത്തിരുത്തി ചേര്‍ത്ത് പിടിച്ചാണ് ചാക്കോച്ചന്‍ ഇരിക്കുന്നത്. ഇരുവരും നന്നായി ആസ്വദിക്കുന്നുണ്ട്. പിന്നാലെ ഡ്രൈവറെയും നടനെയും അഭിനന്ദിച്ചു കൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്. വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

News, Kerala, State, Kochi, Entertainment, Video, Social Media, Facebook, Facebook Post, Malayalam film actor Kunchacko Boban share beautiful video with his son as listeners


കുഞ്ചാക്കോ ബോബന്‍, ശാലിനി എന്നിവരെ പ്രണയ ജോഡികളാക്കി കമല്‍ സംവിധാനം ചെയ്ത് 1999-ല്‍ പുറത്തിറങ്ങിയ നിറം ഇപ്പോഴും ഏവരും കണ്ടിരിക്കാന്‍ ഇഷ്ടപ്പെടുന്ന ചിത്രമാണ്. ഈ ചിത്രം ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിലൊന്നായിരുന്നു. ഇഖ്ബാല്‍ കുറ്റിപ്പുറത്തിന്റെ കഥയ്ക്ക് ശത്രുഘ്‌നനാണ് തിരക്കഥ രചിച്ചിരിക്കുന്നത്. വിദ്യാസാഗര്‍ ഈണമിട്ട മനോഹരമായ ഗാനങ്ങള്‍ ഇന്നും മലയാളികളികള്‍ക്ക് പ്രിയപ്പെട്ടവയാണ്.

 

 Keywords: News, Kerala, State, Kochi, Entertainment, Video, Social Media, Facebook, Facebook Post, Malayalam film actor Kunchacko Boban share beautiful video with his son as listeners


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?