നിയമ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയ സംഭവം; സി ഐ സുധീറിന് പിഴവ് സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപോര്‍ട്

ആലുവ: (www.kvartha.com 25.11.2021)  ആലുവയില്‍ നിയമ വിദ്യാര്‍ഥിനി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയ  സംഭവത്തില്‍ ആരോപണ വിധേയനായ സിഐ സുധീറിന് പിഴവ് സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപോര്‍ട്. ബുധനാഴ്ചയാണ് റിപോര്‍ട് സമര്‍പിച്ചത്. സിഐയുടെ ഭാഗത്തുനിന്ന് ചെറിയ വീഴ്ചകള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും മോഫിയ സി ഐയുടെ മുന്നില്‍ വെച്ച് ഭര്‍ത്താവിനെ അടിച്ചതിന് ശാസിക്കുക മാത്രമാണുണ്ടായതെന്നും റിപോര്‍ടില്‍ പറയുന്നു.

ആലുവ ഡി വൈ എസ് പി പി കെ ശിവന്‍കുട്ടിക്കായിരുന്നു ഇതു സംബന്ധിച്ച അന്വേഷണ ചുമതല. ചൊവ്വാഴ്ച രാത്രി സമര്‍പിച്ച റിപോര്‍ടില്‍ ഡി വൈ എസ് പി സിഐയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. വിഷയത്തില്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന പൊതുജനങ്ങളുടെ സമ്മര്‍ദം വകവെക്കാതെയാണ് അദ്ദേഹത്തിന്റെ റിപോര്‍ട്. എന്നാല്‍ വിശദമായ അന്വേഷണ റിപോര്‍ട് സമര്‍പിക്കണമെന്ന് എസ് പി കെ കാര്‍ത്തിക് ആവശ്യപ്പെടുകയായിരുന്നു. ഇതേതുടര്‍ന്നാണ് വീണ്ടും റിപോര്‍ട് സമര്‍പിച്ചത്. 

Mofiya suicide: No serious lapses on CI Sudheer's part, says probe report, Aluva, News, Police, Allegation, Suicide, Trending, Kerala

മോഫിയ പര്‍വീണ്‍ എന്ന മൂന്നാം വര്‍ഷ നിയമ വിദ്യാര്‍ഥിനി ഭര്‍ത്താവിന്റേയും വീട്ടുകാരുടേയും പീഡനത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തു എന്നാണ് കേസ്. ആത്മഹത്യാ കുറിപ്പില്‍ ഭര്‍ത്താവ് സുഹൈല്‍, മാതാപിതാക്കള്‍, സിഐ സുധീര്‍ എന്നിവര്‍കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

Keywords: Mofiya suicide: No serious lapses on CI Sudheer's part, says probe report,  Aluva, News, Police, Allegation, Suicide, Trending, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?