ഇരുട്ടിന്റെ മറവില്‍ പൊതു ഇടങ്ങളില്‍ മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ രാത്രികാല ഹെല്‍ത് സ്‌ക്വാഡുമായി ഒരു നഗരസഭ
പൊന്നാനി: (www.kvartha.com 03.10.2021) ഇരുട്ടിന്റെ മറവില്‍ പൊതു ഇടങ്ങളില്‍ മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ രാത്രികാല ഹെല്‍ത് സ്‌ക്വാഡുമായി പൊന്നാനി നഗരസഭ. നഗരസഭാ പരിധിയില്‍ ദേശീയ പാതയോരത്തും മറ്റ് പൊതു ഇടങ്ങളിലും മാലിന്യം തള്ളുന്നത് പതിവായ സാഹചര്യത്തിലാണ് നഗരസഭയുടെ രാത്രികാല ഹെല്‍ത് സ്‌ക്വാഡ് പട്രോളിങ് ആരംഭിച്ചത്.
< !- START disable copy paste -->
Powered by Info News For You
< !- START disable copy paste -->
മുഴുവന്‍ ദിവസങ്ങളിലും നഗരസഭാ ജൂനിയര്‍ ഹെല്‍ത് ഇന്‍സ്‌പെക്ടര്‍മാര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവരുടെ നേതൃത്വത്തില്‍ പട്രോളിങ് നടത്താനാണ് തീരുമാനം. ഇതിനായി പൊലീസിന്റെ സഹായവും നഗരസഭ ഉറപ്പുവരുത്തി. ഇത്തരത്തില്‍ മാലിന്യം തള്ളുന്നവരെ കണ്ടെത്തി പിഴ നടപടികളുമായും നിയമനടപടികളുമായും കര്‍ശനമായി മുന്നോട്ട് പോകാനാണ് നഗരസഭയുടെ തീരുമാനം.
പൊന്നാനി നഗരസഭാ ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച രാത്രികാല ഹെല്‍ത് സ്‌ക്വാഡ് വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം നിര്‍വഹിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു സിദ്ധാര്‍ത്ഥന്‍, സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ ഷീനാസുദേശന്‍, എം.ആബിദ എന്നിവര്‍ പങ്കെടുത്തു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ മോഹന്‍, സുഷ, സുനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Keywords: Kerala, News, Municipality, Inspection,Vehicles, Ponnani municipality formed health squad to catch waste dumpers.
Powered by Info News For You
Comments
Post a Comment